ടയര്‍ പഞ്ചറായ സ്‌കൂള്‍ ബസ് സ്‌കൂട്ടറിലിടിച്ചു; യുവാവിന് ഗുരുതരം

കുമ്പള: ടയര്‍ പഞ്ചറായ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.സ്‌കൂട്ടര്‍ യാത്രക്കാരന്‍ കാസര്‍കോട്ടെ രാജേഷി(32)നെയാണ് ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ കുമ്പള-ബദിയടുക്ക റോഡിലാണ് അപകടം.മംഗളൂരുവിലെ സ്വകാര്യ സ്‌കൂള്‍ ബസിന്റെ മുന്‍വശത്തെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ വന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ രാജേഷിന്റെ മൂക്കിനാണ് പരിക്ക്.

കുമ്പള: ടയര്‍ പഞ്ചറായ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.
സ്‌കൂട്ടര്‍ യാത്രക്കാരന്‍ കാസര്‍കോട്ടെ രാജേഷി(32)നെയാണ് ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ കുമ്പള-ബദിയടുക്ക റോഡിലാണ് അപകടം.
മംഗളൂരുവിലെ സ്വകാര്യ സ്‌കൂള്‍ ബസിന്റെ മുന്‍വശത്തെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ വന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ രാജേഷിന്റെ മൂക്കിനാണ് പരിക്ക്.

Related Articles
Next Story
Share it