ബണ്ട്വാളില്‍ പരീക്ഷയെഴുതാന്‍ തയ്യാറെടുത്ത സംസ്‌കൃത വിദ്യാര്‍ത്ഥിനി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: ബണ്ട്വാളില്‍ പരീക്ഷയെഴുതാന്‍ തയ്യാറെടുത്ത സംസ്‌കൃത വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബല്‍ത്തിലയില്‍ ചന്ദ്രശേഖറിന്റെയും സൗമ്യയുടെയും മകള്‍ വൈഷ്ണവി(19)യാണ് മരിച്ചത്. സംസ്‌കൃത വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന പരീക്ഷക്കായി തയ്യാറെടുത്തിരുന്നു. പഠിക്കാനാണെന്ന് പറഞ്ഞ് വീട്ടിലെ മുറിയില്‍ കയറിയ വൈഷ്ണവി പിന്നീട് മുറി തുറക്കാത്തതിനെ തുടര്‍ന്ന് അമ്മ വാതിലില്‍ മുട്ടിയെങ്കിലും അകത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. സംശയം തോന്നി അയല്‍വാസികളെ വിവരമറിയിച്ചു. ഇവരെത്തി മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് വൈഷ്ണവിയെ തൂങ്ങിമരിച്ച നിലയില്‍ […]


മംഗളൂരു: ബണ്ട്വാളില്‍ പരീക്ഷയെഴുതാന്‍ തയ്യാറെടുത്ത സംസ്‌കൃത വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബല്‍ത്തിലയില്‍ ചന്ദ്രശേഖറിന്റെയും സൗമ്യയുടെയും മകള്‍ വൈഷ്ണവി(19)യാണ് മരിച്ചത്. സംസ്‌കൃത വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന പരീക്ഷക്കായി തയ്യാറെടുത്തിരുന്നു. പഠിക്കാനാണെന്ന് പറഞ്ഞ് വീട്ടിലെ മുറിയില്‍ കയറിയ വൈഷ്ണവി പിന്നീട് മുറി തുറക്കാത്തതിനെ തുടര്‍ന്ന് അമ്മ വാതിലില്‍ മുട്ടിയെങ്കിലും അകത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. സംശയം തോന്നി അയല്‍വാസികളെ വിവരമറിയിച്ചു. ഇവരെത്തി മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് വൈഷ്ണവിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു നാളുകളായി വൈഷ്ണവി മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നും ഡോക്ടറുടെ ചികിത്സയിലായിരുന്നുവെന്നും വിവരമുണ്ട്. വൈഷ്ണവിയുടെ അച്ഛന്‍ ചന്ദ്രശേഖര്‍ രാമകുഞ്ചേശ്വര പ്രീ യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പലും അമ്മ സൗമ്യ കല്ലടുക്ക ശ്രീരാമ പി.യു കോളേജിലെ അധ്യാപികയുമാണ്. കല്ലടുക്ക വിദ്യാകേന്ദ്രത്തിലെ സംസ്‌കൃത വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി പഠനത്തില്‍ മിടുക്കിയായിരുന്നു.

Related Articles
Next Story
Share it