ഓര്‍മ്മയുടെ തീരത്ത് 'ഒരുവട്ടംകൂടി' അവര്‍ ഒത്തുകൂടി

കാസര്‍കോട്: തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ 2002-03 ബാച്ച് സംഗമം 'ഒരുവട്ടംകൂടി' മുന്‍ അധ്യാപകന്‍ വാസുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. 20 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒത്തുചേരല്‍ ആഹ്ലാദകരമായി. നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍, മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. അധ്യാപകരായ ഔസേപ്പ് മാസ്റ്റര്‍, മാഹിന്‍ മാസ്റ്റര്‍, ഖാദര്‍ മാസ്റ്റര്‍, ഷരീഫ ടീച്ചര്‍, മഹ്ജബി ടീച്ചര്‍, രോഹിണി ടീച്ചര്‍, രാജലക്ഷ്മി ടീച്ചര്‍, കെ.വി വിജയന്‍ മാസ്റ്റര്‍, രാമചന്ദ്രന്‍ മാസ്റ്റര്‍, രമേശന്‍ മാസ്റ്റര്‍, ശ്യാംബോഗ് മാസ്റ്റര്‍ എന്നിവരെ […]

കാസര്‍കോട്: തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ 2002-03 ബാച്ച് സംഗമം 'ഒരുവട്ടംകൂടി' മുന്‍ അധ്യാപകന്‍ വാസുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. 20 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒത്തുചേരല്‍ ആഹ്ലാദകരമായി. നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍, മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. അധ്യാപകരായ ഔസേപ്പ് മാസ്റ്റര്‍, മാഹിന്‍ മാസ്റ്റര്‍, ഖാദര്‍ മാസ്റ്റര്‍, ഷരീഫ ടീച്ചര്‍, മഹ്ജബി ടീച്ചര്‍, രോഹിണി ടീച്ചര്‍, രാജലക്ഷ്മി ടീച്ചര്‍, കെ.വി വിജയന്‍ മാസ്റ്റര്‍, രാമചന്ദ്രന്‍ മാസ്റ്റര്‍, രമേശന്‍ മാസ്റ്റര്‍, ശ്യാംബോഗ് മാസ്റ്റര്‍ എന്നിവരെ ആദരിച്ചു. ഫവാസ് സ്വാഗതം പറഞ്ഞു. ലതാഷ അധ്യക്ഷത വഹിച്ചു. അക്ബര്‍ മാണിസ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ ആഫില നന്ദി പറഞ്ഞു. വിവിധ കലാപരിപാടികളും കേക്ക് കട്ടിങ്ങും അരങ്ങേറി.

Related Articles
Next Story
Share it