പയ്യന്നൂര്‍ പെരുമ്പയില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാനഗര്‍ സ്വദേശി മരിച്ചു
വിദ്യാനഗര്‍: പയ്യന്നൂര്‍ പെരുമ്പയില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാനഗര്‍ സ്വദേശി മരിച്ചു. വിദ്യാനഗര്‍ ഐ.ടി.ഐ റോഡിലെ ഹൈദ്രോസ് മന്‍സിലില്‍ ബഷീര്‍ (61) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് പെരുമ്പ പാലത്തിനടുത്ത് ദേശീയപാതയില്‍ അപകടമുണ്ടായത്.ബഷീര്‍ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് സുഹൃത്ത് മിലാദ് ഷിയക്കൊപ്പം ഇരിക്കൂറിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബഷീറിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. ബഷീര്‍ കഴിഞ്ഞ നാലുവര്‍ഷക്കാലമായി പെരുമ്പളക്കടവ് പാലത്തിന് സമീപത്തെ […]

വിദ്യാനഗര്‍: പയ്യന്നൂര്‍ പെരുമ്പയില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാനഗര്‍ സ്വദേശി മരിച്ചു. വിദ്യാനഗര്‍ ഐ.ടി.ഐ റോഡിലെ ഹൈദ്രോസ് മന്‍സിലില്‍ ബഷീര്‍ (61) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് പെരുമ്പ പാലത്തിനടുത്ത് ദേശീയപാതയില്‍ അപകടമുണ്ടായത്.
ബഷീര്‍ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് സുഹൃത്ത് മിലാദ് ഷിയക്കൊപ്പം ഇരിക്കൂറിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബഷീറിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. ബഷീര്‍ കഴിഞ്ഞ നാലുവര്‍ഷക്കാലമായി പെരുമ്പളക്കടവ് പാലത്തിന് സമീപത്തെ വാടക വീട്ടിലാണ് ബഷീര്‍ താമസിക്കുന്നത്.
മിലാദ് ഷിയ പരിക്കുകളോടെ ആസ്പത്രിയില്‍ ചികില്‍സയിലാണ്. ഭാര്യ: സുഹറാബി. മക്കള്‍: ഹവ്വാബി, ജംഷീദ്, ഹുനാന, ഷബിനാസ്, ജാസ്മിന, മെഹറൂഫ്, സുല്‍ത്താന, സന, ഷഹല്‍, അബുതാഹിര്‍. മരുമക്കള്‍: റുസാന, അലി, ഷബീര്‍, നസീര്‍, മുബഷീര്‍. സഹോദരങ്ങള്‍: അബൂബക്കര്‍, ഹുസൈന്‍, മാഞ്ഞ, റഹ്മത്ത്.