വിട്‌ളയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബദിയടുക്ക സ്വദേശി മരിച്ചു

ബദിയടുക്ക: വിട്‌ളയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബദിയടുക്ക സ്വദേശി മരിച്ചു. ബദിയടുക്ക മൂക്കംപാറ കിന്നിമാണി പൂമാണി ദൈവസ്ഥാനത്തിന് സമീപം സദ്ഗുരു നിലയത്തിലെ സന്ദേശ് (33) ആണ് മരിച്ചത്. ബദിയടുക്ക ടൗണിലെ പത്ര ഏജന്റ് രാമചന്ദ്ര ചെട്ടിയാരുടെയും ഉമാവതിയുടെയും മകനാണ്. ഇന്നലെ വൈകിട്ട് 3.30 മണിയോടെ വിട്‌ള കേപ്പുവില്‍ സന്ദേശ് സഞ്ചരിച്ച ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ സന്ദേശ് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. ബി.ജെ.പി പ്രവര്‍ത്തകനും ക്രിക്കറ്റ് കളിക്കാരനുമായ സന്ദേശ് സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന […]

ബദിയടുക്ക: വിട്‌ളയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബദിയടുക്ക സ്വദേശി മരിച്ചു. ബദിയടുക്ക മൂക്കംപാറ കിന്നിമാണി പൂമാണി ദൈവസ്ഥാനത്തിന് സമീപം സദ്ഗുരു നിലയത്തിലെ സന്ദേശ് (33) ആണ് മരിച്ചത്. ബദിയടുക്ക ടൗണിലെ പത്ര ഏജന്റ് രാമചന്ദ്ര ചെട്ടിയാരുടെയും ഉമാവതിയുടെയും മകനാണ്. ഇന്നലെ വൈകിട്ട് 3.30 മണിയോടെ വിട്‌ള കേപ്പുവില്‍ സന്ദേശ് സഞ്ചരിച്ച ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ സന്ദേശ് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. ബി.ജെ.പി പ്രവര്‍ത്തകനും ക്രിക്കറ്റ് കളിക്കാരനുമായ സന്ദേശ് സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയായിരുന്നു. ടിപ്പര്‍ ലോറി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അവിവാഹിതനാണ്. മൃതദേഹം വിട്‌ള ഗവ. ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. സഹോദരങ്ങള്‍: അവിനാശ്, വിദ്യ.

Related Articles
Next Story
Share it