വടംവലി ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി

കാസര്‍കോട്: രാജസ്ഥാന്‍ ജയ്പൂര്‍ ജഗന്‍നാഥ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ആറാമത് അഖിലേന്ത്യാ അന്തര്‍സര്‍വ്വകലാശാല വടംവലി ചാമ്പ്യന്‍ഷിപ്പില്‍ 580 കിലോ മിക്‌സഡ് വിഭാഗത്തില്‍ കിരീടം നേടിയ കണ്ണൂര്‍ സര്‍വ്വകാലശാല ടീം അംഗങ്ങള്‍ക്ക് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സര്‍വ്വകലാശാലാ കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റ് അംഗങ്ങളായ ഡോ.എ. അശോകന്‍, എം.സി. രാജു, യൂണിവേഴ്‌സിറ്റി കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജോ ജോസഫ്, യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗം പി. രഘുനാഥ്, കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എം. […]

കാസര്‍കോട്: രാജസ്ഥാന്‍ ജയ്പൂര്‍ ജഗന്‍നാഥ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ആറാമത് അഖിലേന്ത്യാ അന്തര്‍സര്‍വ്വകലാശാല വടംവലി ചാമ്പ്യന്‍ഷിപ്പില്‍ 580 കിലോ മിക്‌സഡ് വിഭാഗത്തില്‍ കിരീടം നേടിയ കണ്ണൂര്‍ സര്‍വ്വകാലശാല ടീം അംഗങ്ങള്‍ക്ക് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സര്‍വ്വകലാശാലാ കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റ് അംഗങ്ങളായ ഡോ.എ. അശോകന്‍, എം.സി. രാജു, യൂണിവേഴ്‌സിറ്റി കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജോ ജോസഫ്, യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗം പി. രഘുനാഥ്, കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എം. രമ, സംസ്ഥാന വടംവലി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പ്രവീണ്‍ മാത്യു, നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ജോയിന്റ് കണ്‍വീനര്‍ പ്രസാദ് മണിയാണി സംബന്ധിച്ചു. വി. ശ്രീശാന്ത്, യദുകൃഷ്ണന്‍, മാത്യു ഷിനു, നിഖില്‍ ബാബു (ഗവ.കോളേജ് കാസര്‍കോട്), പി.എം. സുകന്യ, കെ. അനഘ, പി. വിഗേഷ് (പീപ്പിള്‍സ് കോളേജ് മുന്നാട്), കെ. രേവതി മോഹന്‍, എം. അഞ്ജിത (നെഹ്‌റു കോളേജ് പടന്നക്കാട്), പി. അബിനി (ബ്രണ്ണന്‍ കോളേജ് തലശ്ശേരി) എന്നിവരാണ് ടീമിലെ അംഗങ്ങള്‍. രതീഷ് വെള്ളച്ചാല്‍, ബാബു കോട്ടപ്പാറ എന്നിവരാണ് ടീമിന്റെ പരിശീലകര്‍.
ടീം മാനേജര്‍ ഡോ.ജീന ടി.സി(സൈനബ് കോളേജ് ഓഫ് എജുക്കേഷന്‍ കാസര്‍കോട്).

Related Articles
Next Story
Share it