ലഹരി വിരുദ്ധ യാത്രയ്ക്ക് നീലേശ്വരം സെന്റ് പീറ്റേഴ്‌സ് സ്‌കൂളില്‍ സ്വീകരണം നല്‍കി

നീലേശ്വരം: കേരള മദ്യനിരോധന സമിതി 45-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കേരളത്തിലുടനീളം നടത്തിയ ലഹരി വിരുദ്ധസദസ്സ് യാത്രയ്ക്ക് നീലേശ്വരം സെന്റ് പീറ്റേഴ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്വീകരണം നല്‍കി.ജില്ലാ പ്രസിഡണ്ട് കുര്യന്‍ തെക്കേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. മദ്യവും മറ്റു ലഹരി വസ്തുക്കളും ജീവിതത്തിന്റെ നിറം കെടുത്തുമെന്നും വരുംതലമുറയുടെ ജീവിതം നിറമുള്ളതാകണമെങ്കില്‍ ലഹരിവസ്തുക്കള്‍ ഉപേക്ഷിച്ചേ മതിയാവൂ എന്നും യോഗം ഉദ്ഘാടനം ചെയ്ത് നീലേശ്വരം ചിന്മയ മിഷന്‍ ഡയറക്ടര്‍ സ്വാമി വിശ്വാനന്ദ സരസ്വതി പറഞ്ഞു.സംസ്ഥാന വനിത വിഭാഗം പ്രൊഫ. ഒ.ജെ […]

നീലേശ്വരം: കേരള മദ്യനിരോധന സമിതി 45-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കേരളത്തിലുടനീളം നടത്തിയ ലഹരി വിരുദ്ധസദസ്സ് യാത്രയ്ക്ക് നീലേശ്വരം സെന്റ് പീറ്റേഴ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്വീകരണം നല്‍കി.
ജില്ലാ പ്രസിഡണ്ട് കുര്യന്‍ തെക്കേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. മദ്യവും മറ്റു ലഹരി വസ്തുക്കളും ജീവിതത്തിന്റെ നിറം കെടുത്തുമെന്നും വരുംതലമുറയുടെ ജീവിതം നിറമുള്ളതാകണമെങ്കില്‍ ലഹരിവസ്തുക്കള്‍ ഉപേക്ഷിച്ചേ മതിയാവൂ എന്നും യോഗം ഉദ്ഘാടനം ചെയ്ത് നീലേശ്വരം ചിന്മയ മിഷന്‍ ഡയറക്ടര്‍ സ്വാമി വിശ്വാനന്ദ സരസ്വതി പറഞ്ഞു.
സംസ്ഥാന വനിത വിഭാഗം പ്രൊഫ. ഒ.ജെ ചിന്നമ്മ ക്ലാസ്സെടുത്തു. ജനറല്‍ സെക്രട്ടറി ഇ.എ. ജോസഫ് കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. വനിത വിഭാഗം വൈസ് പ്രസിഡണ്ട് ടെസ്സി സിബി പനത്തടി ലഹരി വിരുദ്ധ കവിത ആലപിച്ചു.
ജാഥാ ക്യാപ്റ്റന്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. ടി.എം രവീന്ദ്രന്‍, സ്‌കൂള്‍ മാനേജര്‍ ഫാ. അന്‍സിന്‍, ജില്ലാ രക്ഷാധികാരി പ്രഭാകരന്‍ കരിച്ചേരി, സംസ്ഥാന സെകട്ടറി സഖറിയാസ് തേക്കുംകാട്ടില്‍, റോയി ആശാരിക്കുന്നേല്‍, മീനാക്ഷി പി, രജനി കെ, സാലിബേബി മാലക്കല്ല് പ്രസംഗിച്ചു.

Related Articles
Next Story
Share it