ഒരു എഴുതാപ്പുറം വായന

തൊട്ടിലാട്ടും ജനനിയെപ്പെട്ടെന്നുതട്ടിനീക്കി രണ്ടോമനക്കയ്യുകള്‍കേട്ടുപിന്നില്‍ നിന്നിക്കളഗീതി ഞാന്‍കാട്ടുകെന്നുടെ കൊച്ചനുജത്തിയെമലയാള കാവ്യലോകത്തെ 'അമ്മ' ബാലാമണി അമ്മയുടെ കവിത കളങ്കമറ്റകൈ ക്ലാസില്‍ പഠിപ്പിക്കുകയായിരുന്നു. പത്താംതരക്കാര്‍ക്കുള്ള കേരള മലയാള പാഠാവലിയില്‍ പഠിക്കാനുണ്ടായിരുന്നു ആ കവിത.ഞാന്‍ ക്ലാസില്‍ കവിതവായിച്ചു. ആശയം ഒട്ടും ക്ലിഷ്ടമല്ല; ഒറ്റ വായനയില്‍ തന്നെ കുട്ടികള്‍ക്ക് വ്യക്തമായിട്ടുണ്ടാകും. ഞാന്‍ അടുത്തഭാഗത്തേയ്ക്ക കടന്നു.മുറ്റത്തുനിന്നും ഓടിവന്ന കുട്ടി അമ്മയെ തോളത്ത് തട്ടിനീക്കി തൊട്ടിലിലേയ്ക്ക് കുനിഞ്ഞു. കുഞ്ഞിനെ തൊട്ടാല്‍ ഉറക്കം ഞെട്ടും; ഉണരും.അമ്മ മന്ദമായാട്ടുന്ന തൊട്ടിലില്‍തന്മകളുണ്ടുറങ്ങികിടക്കുന്നു.-അടുത്ത ഈരടി ഞാന്‍ ചൊല്ലി. 'കുഞ്ഞ് ഉണ്ടിട്ടാണ്' ഉറങ്ങുന്നത്, അല്ലേ […]

തൊട്ടിലാട്ടും ജനനിയെപ്പെട്ടെന്നു
തട്ടിനീക്കി രണ്ടോമനക്കയ്യുകള്‍
കേട്ടുപിന്നില്‍ നിന്നിക്കളഗീതി ഞാന്‍
കാട്ടുകെന്നുടെ കൊച്ചനുജത്തിയെ
മലയാള കാവ്യലോകത്തെ 'അമ്മ' ബാലാമണി അമ്മയുടെ കവിത കളങ്കമറ്റകൈ ക്ലാസില്‍ പഠിപ്പിക്കുകയായിരുന്നു. പത്താംതരക്കാര്‍ക്കുള്ള കേരള മലയാള പാഠാവലിയില്‍ പഠിക്കാനുണ്ടായിരുന്നു ആ കവിത.
ഞാന്‍ ക്ലാസില്‍ കവിതവായിച്ചു. ആശയം ഒട്ടും ക്ലിഷ്ടമല്ല; ഒറ്റ വായനയില്‍ തന്നെ കുട്ടികള്‍ക്ക് വ്യക്തമായിട്ടുണ്ടാകും. ഞാന്‍ അടുത്തഭാഗത്തേയ്ക്ക കടന്നു.
മുറ്റത്തുനിന്നും ഓടിവന്ന കുട്ടി അമ്മയെ തോളത്ത് തട്ടിനീക്കി തൊട്ടിലിലേയ്ക്ക് കുനിഞ്ഞു. കുഞ്ഞിനെ തൊട്ടാല്‍ ഉറക്കം ഞെട്ടും; ഉണരും.
അമ്മ മന്ദമായാട്ടുന്ന തൊട്ടിലില്‍
തന്മകളുണ്ടുറങ്ങികിടക്കുന്നു.
-അടുത്ത ഈരടി ഞാന്‍ ചൊല്ലി. 'കുഞ്ഞ് ഉണ്ടിട്ടാണ്' ഉറങ്ങുന്നത്, അല്ലേ സാര്‍? ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യം. കുഞ്ഞ് തൊട്ടിലില്‍ ഉറങ്ങിക്കിടക്കുന്നുണ്ട് എന്നാണ് കവയിത്രി ഉദ്ദേശിച്ചത്. എന്നാല്‍ 'ഉണ്ടുറങ്ങി' എന്ന ഒരു എഴുതാപ്പുറം വായന എന്റെ വിദ്യാര്‍ത്ഥിയുടെ വക. ഉണ്ട് എന്ന ക്രിയാപദം സ്ഥാനം മാറ്റിപ്രയോഗിച്ചതുകൊണ്ട്. ശ്ലിഷ്ടാര്‍ത്ഥമുള്ള പദമാകുമ്പോള്‍ ഇങ്ങനെയും ഒരുസൗകര്യമുണ്ടല്ലോ. വിദ്യാര്‍ത്ഥിയെ ഞാന്‍ അഭിനന്ദിച്ചു.
ഒരേ ശബ്ദത്തിലര്‍ത്ഥം രണ്ടുരയ്ക്കുന്ന ശ്ലേഷാലങ്കാരത്തെകുറിച്ച് -അതിന്റെ പ്രയോഗ വൈചിത്ര്യങ്ങള്‍ സഹിതം ഞാന്‍ ക്ലാസില്‍ വിശദീകരിച്ചിട്ടുണ്ടായിരുന്നു.
അരിവമ്പടയും പടയും (അരിശത്രുകളുടെ വമ്പ് അടയുന്ന പട)
പരിചിനൊടിടിനാദമൊക്കെ വെടിയും വെടിയും (ഇടിനാദം വെടിയുന്ന വെടി) മേഘത്തിന്റെ മുകില്‍ നടുകൊടിയും കൊടിയും (നടുക് ഒടിയുന്ന കൊടി) പരിപശ്യ സുരേന്ദ്ര ദൃഷ്ടി പൊടിയും പൊടിയും (ദേവകളുടെ ദൃഷ്ടിപൊടിയുന്ന 'പൊടി')
ഇതാണ് ഭാഷാ ഭൂഷണത്തിലെ ഉദാഹരണം.
അന്നുതന്നെ ഈ വിശേഷം എന്റെ വിദ്യാര്‍ത്ഥിയുടെ 'എഴുതാപ്പുറം വായന' -ഞാന്‍ ബാലാമണിയമ്മയെ എഴുതി അറിയിക്കുകയുണ്ടായി. ഇടയ്ക്കിടെ കത്തെഴുതാറുണ്ടായിരുന്നു. വായിക്കുന്ന കവിതകളെക്കുറിച്ച് തോന്നുന്നത് അപ്പപ്പോള്‍ എഴുതി അയക്കും. പ്രിപ്പെട്ട കവികള്‍ക്ക് അവര്‍ മറുപടി അയക്കും. അക്കാലത്ത് ഞാന്‍ കുത്തിക്കുറിക്കുന്ന പൊട്ടക്കവിതകളും അയക്കാറുണ്ടായിരുന്നു. ബാലാമണിയമ്മ മിനുക്കിത്തരും. സുഗതകുമാരി ഒരിക്കല്‍ എഴുതി. തന്റെ കവിത മറ്റൊരാള്‍ തിരുത്തുന്നത് തനിക്ക് ഇഷ്ടമല്ല. കവിയുടെ മനോഗതം അതെഴുതുമ്പോള്‍ ഉദ്ദേശിച്ചിരുന്നതെന്തെന്ന്, മറ്റൊരാള്‍ക്ക് അതേപടി മനസ്സിലാകണമെന്നില്ലല്ലോ; തിരുത്തിയാല്‍ ശരിയാവില്ല. ഇങ്ങനെ എഴുതിയെങ്കിലും സുഗതകുമാരിയും ചില തിരുത്തലുകള്‍ ചെയ്തിട്ടുണ്ട്. ബാലാമണിയമ്മയാകട്ടെ, പ്രിയപ്പെട്ട കുട്ടീ എന്ന സംബോധനയോട തുടങ്ങും. തെറ്റിദ്ധാരണ നിമിത്തം, 'അഭിവന്ദ്യശ്രീമന്‍' എന്ന് ഒരിക്കല്‍ സംബോധന ചെയ്തുകളഞ്ഞു!
ബാലാമണിയമ്മയെ നാലഞ്ചുപ്രാവശ്യം നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട്. കേരള സാഹിത്യ സമിതിയുടെ തലശ്ശേരി മേഖലാ സമ്മേളനത്തില്‍ വെച്ചായിരുന്നു ആദ്യം കണ്ടത്. കോഴിക്കോട്, തൃശ്ശൂര്‍ സമ്മേളനങ്ങളിലും. എപ്പോഴും ഞാന്‍ ഓര്‍ക്കുക എന്റെ അല്ല, എന്റെ ശിഷ്യന്റെ -എഴുതാപ്പുറം വായനയെ -അവര്‍ അഭിനന്ദിച്ചകാര്യമാണ്. അതില്‍ വലിയൊരു കാവ്യരഹസ്യം അടങ്ങിയിട്ടുണ്ട്. കേവലാര്‍ത്ഥത്തില്‍ കവിഞ്ഞ ഒരര്‍ത്ഥം-ഒന്നിലധികം അര്‍ത്ഥങ്ങള്‍ നിഗൂഹനം ചെയ്യുന്ന ഒരു പദം എഴുതുമ്പോള്‍ ആണ് ഒരാള്‍ കവി ആകുന്നത്. അത് വായനക്കാരന് ഉള്‍ക്കൊണ്ട് ആസ്വദിക്കാന്‍ കഴിയണം. അപ്പോഴാണ് വായനക്കാരന്‍ അനുവാചകനാകുന്നത്.
പത്രവായനയല്ല, കാവ്യാസ്വാദനം. ആദ്യം പറഞ്ഞതില്‍ (പത്രവായനയില്‍) എഴുതാപ്പുറം വായന അസംബന്ധമാണ്. തെറ്റിദ്ധാരണാജനകവും.
എഴുതാപ്പുറം വായനയുടെ ഓരോര്‍മ്മ ഇപ്പോഴും മറക്കാതെ, മധുരസ്മരണ!


-നാരായണന്‍ പേരിയ

Related Articles
Next Story
Share it