കടിപിടിയില്‍ കീഴ് താടിയെല്ല് പൊട്ടിത്തൂങ്ങി; ഒട്ടകത്തിന് അപൂര്‍വ്വ ശസ്ത്രക്രിയ

കാഞ്ഞങ്ങാട്: കൊമ്പുകോര്‍ത്ത ഒട്ടകങ്ങളില്‍ ഒന്നിന്റെ താടിയെല്ല് കടിച്ചു പൊട്ടിച്ചു. കീഴ്ത്താടിയെല്ല് പൊട്ടിത്തൂങ്ങിക്കിടന്ന് ചോരയില്‍ കുളിച്ച ഒട്ടകത്തിന് അപൂര്‍വ്വ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍. ബേക്കല്‍ ബീച്ച് ഫെസ്റ്റിന് കൊണ്ടുവന്ന ആണ്‍ ഒട്ടകങ്ങളാണ് കടിപിടി കൂടിയത്. ഇവയില്‍ ഒന്നിന്റെ കീഴ്ത്താടിയെല്ലാണ് തകര്‍ന്ന് തൂങ്ങിയത്. കണ്ണൂരില്‍ നിന്നെത്തിയ എല്ലു രോഗ വിദഗ്ധന്‍ ഡോ.ശരണ്‍ ബി. സാരംഗിന്റെ നേതൃത്വത്തില്‍ ആറ് ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയാണ് കീഴ്ത്താടിയെല്ല് കൂട്ടി യോജിപ്പിച്ചത്. കഴിഞ്ഞ ദിവസം ബേക്കല്‍ ബീച്ചില്‍ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. […]

കാഞ്ഞങ്ങാട്: കൊമ്പുകോര്‍ത്ത ഒട്ടകങ്ങളില്‍ ഒന്നിന്റെ താടിയെല്ല് കടിച്ചു പൊട്ടിച്ചു. കീഴ്ത്താടിയെല്ല് പൊട്ടിത്തൂങ്ങിക്കിടന്ന് ചോരയില്‍ കുളിച്ച ഒട്ടകത്തിന് അപൂര്‍വ്വ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍. ബേക്കല്‍ ബീച്ച് ഫെസ്റ്റിന് കൊണ്ടുവന്ന ആണ്‍ ഒട്ടകങ്ങളാണ് കടിപിടി കൂടിയത്. ഇവയില്‍ ഒന്നിന്റെ കീഴ്ത്താടിയെല്ലാണ് തകര്‍ന്ന് തൂങ്ങിയത്. കണ്ണൂരില്‍ നിന്നെത്തിയ എല്ലു രോഗ വിദഗ്ധന്‍ ഡോ.ശരണ്‍ ബി. സാരംഗിന്റെ നേതൃത്വത്തില്‍ ആറ് ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയാണ് കീഴ്ത്താടിയെല്ല് കൂട്ടി യോജിപ്പിച്ചത്. കഴിഞ്ഞ ദിവസം ബേക്കല്‍ ബീച്ചില്‍ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്റര്‍ ദന്തല്‍ മാന്‍ഡിബുലാര്‍ വയറിങ്ങ് എന്ന അപൂര്‍വ ശസ്ത്രക്രിയയാണ് നടത്തിയത്. ഇത്തരം ഒരു ശസ്ത്രക്രിയ അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ലെന്ന് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു. പരിക്ക് പറ്റിയ വിവരമറിഞ്ഞ് കാഞ്ഞങ്ങാട് വെറ്ററിനറി ആസ്പത്രിയിലെ ഡോക്ടര്‍മാരായ നിതീഷ്, വിഷ്ണു എന്നിവര്‍ പ്രഥമ ശുശ്രൂഷ നല്‍കിയിരുന്നു. ഒടിഞ്ഞു തൂങ്ങി കിടന്നിരുന്ന കീഴ്ത്താടിയില്‍ നിന്നും ശക്തിയായി ചോര പൊടിയുന്നുണ്ടായിരുന്നുവെന്ന് പ്രഥമ ശുശ്രൂഷ നല്‍കിയ ഡോ. ജിഷ്ണു പറഞ്ഞു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഒട്ടകം ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. മൂന്ന് നാല് ദിവസം വരെ ഭക്ഷണം കഴിക്കാന്‍ കഴിയാത്തതിനാല്‍ ഞരമ്പുകള്‍ വഴി ഗ്ലൂക്കോസും ആന്റിബയോട്ടിക്കുകളും നല്‍കി വരികയാണ്. ഡോക്ടര്‍മാരായ വി.സി. ഗോപിക, അമല്‍ സുധാകരന്‍, അനീക്ക ആന്റണി, ആരതി കൃഷ്ണ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it