ബദിയടുക്ക: തലച്ചോറില്‍ അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസുകാരി മരിച്ചു. കന്നിപ്പാടിക്ക് സമീപം കരിക്കട്ടപ്പള്ളയിലെ ഷാഹുല്‍ഹമീദിന്റെയും ബുഷ്റയുടെയും മകള്‍ ഇഷാഫാത്തിമ (ആറ്) ആണ് മരിച്ചത്. കുട്ടിക്ക് ജന്മനാ തലച്ചോറിന് രോഗം ബാധിച്ചതിനാല്‍ ചികിത്സ നടത്തിവരികയായിരുന്നു. ഛര്‍ദ്ദിയെ തുടര്‍ന്ന് കുട്ടിയെ ഇന്നലെ ചെങ്കള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഷാഹുല്‍ ഹമീദ് നീര്ച്ചാല് മുകളിലെ ബസാറിലുള്ള വൈ.ബി. സൂപ്പര്‍മാര്‍ക്കറ്റ് ഉടമയാണ്. നഫീസത്ത് തന്‍ഹ ഏക സഹോദരിയാണ്.