സൗഹൃദത്തിന്റെ മഴവില്ലഴക്
കാലം അത്ര ശുഭകരമല്ല. വിദ്വേഷം വളരുന്നു. മനുഷ്യരെ വെവ്വേറെ തട്ടുകളിലും കള്ളികളിലുമായാണ് പലരും കാണുന്നത്. പഴയകാലത്തെ സൗഹൃദവും സാഹോദര്യവുമൊന്നും ഇന്നില്ല. മതവും കക്ഷി രാഷ്ട്രീയവുമൊക്കെ മനുഷ്യനെ പലതട്ടുകളാക്കി തിരിച്ചിരിക്കുന്നു. ഇതിനിടയിലും ശുഭകരമായ കാഴ്ചകള്‍ കാണാതില്ല. കണ്ണിനും കരളിനും കുളിര്‍മ്മ പകരുന്ന അത്തരം കാഴ്ചകളെ വിളിച്ചുപറയുന്നത് നല്ല കാര്യമായി തന്നെ കാണണം.തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റില്‍ പള്ളിക്കടുത്ത് താമസിക്കുന്ന ടി.എ അബ്ദുല്‍ ഹമീദിന്റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം രാത്രി മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിന്നുള്ള കുറച്ച് അതിഥികളെത്തി. എണ്‍പത് വയസിനോടടുത്ത […]
കാലം അത്ര ശുഭകരമല്ല. വിദ്വേഷം വളരുന്നു. മനുഷ്യരെ വെവ്വേറെ തട്ടുകളിലും കള്ളികളിലുമായാണ് പലരും കാണുന്നത്. പഴയകാലത്തെ സൗഹൃദവും സാഹോദര്യവുമൊന്നും ഇന്നില്ല. മതവും കക്ഷി രാഷ്ട്രീയവുമൊക്കെ മനുഷ്യനെ പലതട്ടുകളാക്കി തിരിച്ചിരിക്കുന്നു. ഇതിനിടയിലും ശുഭകരമായ കാഴ്ചകള്‍ കാണാതില്ല. കണ്ണിനും കരളിനും കുളിര്‍മ്മ പകരുന്ന അത്തരം കാഴ്ചകളെ വിളിച്ചുപറയുന്നത് നല്ല കാര്യമായി തന്നെ കാണണം.തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റില്‍ പള്ളിക്കടുത്ത് താമസിക്കുന്ന ടി.എ അബ്ദുല്‍ ഹമീദിന്റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം രാത്രി മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിന്നുള്ള കുറച്ച് അതിഥികളെത്തി. എണ്‍പത് വയസിനോടടുത്ത […]
കാലം അത്ര ശുഭകരമല്ല. വിദ്വേഷം വളരുന്നു. മനുഷ്യരെ വെവ്വേറെ തട്ടുകളിലും കള്ളികളിലുമായാണ് പലരും കാണുന്നത്. പഴയകാലത്തെ സൗഹൃദവും സാഹോദര്യവുമൊന്നും ഇന്നില്ല. മതവും കക്ഷി രാഷ്ട്രീയവുമൊക്കെ മനുഷ്യനെ പലതട്ടുകളാക്കി തിരിച്ചിരിക്കുന്നു. ഇതിനിടയിലും ശുഭകരമായ കാഴ്ചകള്‍ കാണാതില്ല. കണ്ണിനും കരളിനും കുളിര്‍മ്മ പകരുന്ന അത്തരം കാഴ്ചകളെ വിളിച്ചുപറയുന്നത് നല്ല കാര്യമായി തന്നെ കാണണം.
തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റില്‍ പള്ളിക്കടുത്ത് താമസിക്കുന്ന ടി.എ അബ്ദുല്‍ ഹമീദിന്റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം രാത്രി മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിന്നുള്ള കുറച്ച് അതിഥികളെത്തി. എണ്‍പത് വയസിനോടടുത്ത ഒരച്ഛനും ഭാര്യയും മക്കളും പേരമക്കളുമടങ്ങുന്ന ഒന്‍പതംഗസംഘം. പത്തിരുപത് വര്‍ഷം മുമ്പ് കോലാപൂര്‍ ടൗണിന്റെ കണ്ണായ ഭാഗത്ത് രാജാറാംപുരിയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ 35 വര്‍ഷക്കാലം പ്രിന്‍സസ് എന്ന പേരില്‍ ബാഗ് നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന ഹമീദിനെ തേടിയാണ് ആ അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമയായ ബല്‍വന്ത് റാവുവും കുടുംബവും എത്തിയത്. ബല്‍വന്തിനൊപ്പം ഭാര്യ സുനിത ഘതം, മക്കളായ മാധുരി ദീപക്, സുഷമ സിന്ധ, മുകുന്ദ് ഘതം, മരുമക്കളായ വൈജ മുകുന്ദ്, നിവാസ് നാരായണ്‍ സിന്ധ, പേരമക്കളായ ആര്യാ മുകുന്ദ്, നിഷികാന്ത് ഘതം എന്നിവരുമുണ്ട്. ഹമീദും ഭാര്യ സൈനബയും മക്കളും അവരെ അതിരറ്റ സ്‌നേഹത്തോടെ വരവേറ്റു. ബല്‍വന്ത് റാവും കുടുംബവും ആ രാത്രി ഹമീദിന്റെ വീട്ടില്‍ തങ്ങി. ഹമീദിന്റെ വീട്ടുകാരുമൊത്ത് ഭക്ഷണം കഴിച്ചു. തൊട്ടടുത്ത ഹാഷിം സ്ട്രീറ്റ് രിഫായി പള്ളിയില്‍ നിന്ന് ബാങ്കിന്റെ മധുരധ്വനികള്‍ ഉയര്‍ന്നപ്പോള്‍ ഹമീദിനെയും മക്കളെയും അവര്‍ പള്ളിയിലേക്ക് യാത്രയാക്കി. പിറ്റേന്ന് രാവിലെ ബല്‍വന്ത് റാവുവിനും സംഘത്തിനും ഹമീദും കുടുംബവും മധൂര്‍ ശ്രീ മദനന്തേശ്വര ക്ഷേത്രത്തിലേക്കുള്ള വഴി കാണിച്ചു. പിന്നീട് അവര്‍ തളങ്കരയിലെ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയിലെത്തി. മാലിക് ദീനാര്‍ മഖ്ബറയില്‍ ബല്‍വന്ത് റാവുവും കുടുംബവും പ്രാര്‍ത്ഥിച്ചു. ഹമീദിനൊപ്പം അവര്‍ ഹമീദിന്റെ പെണ്‍മക്കളുടെ വീട്ടില്‍ ചെന്ന് വിരുന്നുണ്ടു.
ഇതൊക്കെ അത്ര വലിയ കാര്യമാണോ എന്ന് ചിന്തിക്കുന്നവരുണ്ടാവാം. എന്നാല്‍ ഇക്കാലത്ത് ഇതൊക്കെ വലിയ കാര്യം തന്നെയാണ്. ഇന്ത്യയിലെ ഒരു ചൊല്ല് പോലെ സ്‌നേഹം ഭാഷക്കും മതത്തിനും അതീതമാണെന്ന് ഉറക്കെ വിളിച്ച് പറയുന്ന കാര്യം. മതങ്ങളുടെ പേരില്‍ പരസ്പരം പോര് വിളിക്കുന്ന, ഭിന്നിച്ച് നില്‍ക്കുന്ന നവകാലത്ത് ഇത്തരം സൗഹൃദങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ബല്‍വന്ത് റാവുവും ഹമീദും തികഞ്ഞ മതഭക്തരാണ്. തങ്ങളുടെ മതങ്ങളില്‍ ആഴത്തില്‍ വിശ്വസിക്കുന്നവര്‍. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സില്‍ അംഗം കൂടിയാണ് ഹമീദ്. എന്നാല്‍ സ്‌നേഹത്തിനും സൗഹൃദത്തിനും അവര്‍ക്ക് മതം ഒരു അതിര്‍വരമ്പാകുന്നില്ല.
രണ്ടുപതിറ്റാണ്ട് മുമ്പ് കോലാപൂരിലെ ബാഗ് ഫാക്ടറി നിര്‍ത്തി നാട്ടിലേക്ക് മടങ്ങിയ ഹമീദിനെ തേടി എന്തുകൊണ്ട് ബല്‍വന്ത് റാവു സകുടുംബം കാസര്‍കോട്ട് വന്നു എന്നതും സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മഹത്തായ അടയാളമാണ് കാണിക്കുന്നത്. തങ്ങളുടെ കെട്ടിടത്തില്‍ വെറുമൊരു വാടക മുറിക്കാരന്‍ മാത്രമായിരുന്ന ഒരാളെ തേടി ദൂരെ നിന്ന് ഒരു കുടുംബം വരികയും അദ്ദേഹത്തിനും കുടുംബത്തിനുമൊപ്പം രണ്ട് ദിവസം തങ്ങുകയും ചെയ്യുന്നുവെന്നതും ഇക്കാലത്ത് വായിക്കപ്പെടേണ്ട സുന്ദരമായ പാഠം തന്നെയാണ്.
നാല് വര്‍ഷം മുമ്പ് ഹമീദ് കോലാപൂരില്‍ ചെന്നിരുന്നു. കോലാപൂര്‍ വിട്ടതില്‍ പിന്നെ ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ആ സന്ദര്‍ശനം. ഹമീദിനെ കണ്ടപാടെ ബല്‍വന്ത് റാവു അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. റാവുവിന്റെ ഭാര്യ സുനിത ഘതം ഏറെനേരം ഹമീദിനെ നോക്കി നിന്ന് സ്‌നേഹക്കണ്ണീരൊഴിച്ചു. സുഷമയും മാധുരിയുമൊക്കെ തങ്ങളുടെ ഒരാങ്ങളെയെ തിരികെ കിട്ടിയതുപോലെ തുള്ളിച്ചാടി.
മനുഷ്യരുടെ ഉള്ളില്‍ കലര്‍പ്പില്ലാത്ത സ്‌നേഹം ഇനിയും വറ്റിയിട്ടില്ല. സ്‌നേഹത്തിനും സൗഹൃദത്തിനും ഇപ്പോഴും വില നഷ്ടപ്പെട്ടിട്ടില്ലെന്ന് ബല്‍വന്ത് റാവുവും ഹമീദും അടക്കമുള്ളവര്‍ വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കുന്നു.
-പി.എം കബീര്‍