ഫഹദ് ചിത്രം മലയന്‍കുഞ്ഞിന് സംഗീതം പകരാന്‍ എ ആര്‍ റഹ്മാന്‍ എത്തുന്നു

കൊച്ചി: ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായി വരുന്ന മലയന്‍കുഞ്ഞിന് സംഗീതം പകരുന്നത് എ ആര്‍ റഹ്മാന്‍. നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ചിത്രം സംവിധായകന്‍ ഫാസില്‍ ആണ് നിര്‍മിക്കുന്നത്. മഹേഷ് നാരായണന്‍ തിരക്കഥയെഴുതുന്നു. കോവിഡ് കാലത്ത് ഏറെ ചര്‍ച്ചയായ ചിത്രങ്ങളായ 'സീ യു സൂണ്‍', 'മാലിക്' എന്നിവയ്ക്ക് ശേഷം മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹന്‍ലാല്‍ നായകനായ 'യോദ്ധ' എന്ന ചിത്രത്തിന് വേണ്ടിയാണ് എ ആര്‍ റഹ്മാന്‍ ആദ്യമായി മലയാളത്തില്‍ സംഗീതം ചെയ്തത്. പൃഥ്വിരാജ് […]

കൊച്ചി: ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായി വരുന്ന മലയന്‍കുഞ്ഞിന് സംഗീതം പകരുന്നത് എ ആര്‍ റഹ്മാന്‍. നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ചിത്രം സംവിധായകന്‍ ഫാസില്‍ ആണ് നിര്‍മിക്കുന്നത്. മഹേഷ് നാരായണന്‍ തിരക്കഥയെഴുതുന്നു. കോവിഡ് കാലത്ത് ഏറെ ചര്‍ച്ചയായ ചിത്രങ്ങളായ 'സീ യു സൂണ്‍', 'മാലിക്' എന്നിവയ്ക്ക് ശേഷം മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മോഹന്‍ലാല്‍ നായകനായ 'യോദ്ധ' എന്ന ചിത്രത്തിന് വേണ്ടിയാണ് എ ആര്‍ റഹ്മാന്‍ ആദ്യമായി മലയാളത്തില്‍ സംഗീതം ചെയ്തത്. പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം 'ആടുജീവിത'ത്തിന്റെയും സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ തന്നെയാണ്. മഹേഷ് നാരായണനായിരിക്കും ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍.

Related Articles
Next Story
Share it