ഡോ. എ.എ അബ്ദുല്‍ സത്താറിന് സ്‌നേഹാദരം നല്‍കി കാസര്‍കോട്
കാസര്‍കോട്: ആതുര സേവന രംഗത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ഡോ. എ.എ അബ്ദുല്‍ സത്താറിന്റെ സേവന വഴികളെ ആദരിച്ച് കാസര്‍കോട്. ഇന്നലെ ഉച്ചയ്ക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന 'സ്‌നേഹസ്പ ര്‍ശം' പരിപാടി അത്യപൂര്‍വ്വമായ സ്‌നേഹത്തിന്റെ നിറച്ചാര്‍ത്തൊഴുകുന്നതായി. രാഷ്ട്രീയ, സാംസ്‌കാരിക, സാഹിത്യ, ആതുര, മത മേഖലകളിലുള്ളവരുടെ അപൂര്‍വ്വ സംഗമം കൂടിയായി ചടങ്ങ്.കാസര്‍കോട് പൗരാവലിയും തനിമ കലാസാഹിത്യവേദി യും ചേര്‍ന്നാണ് ഡോ. എ.എ അബ്ദുല്‍ സത്താറിന്റെ ആതുരസേവന രംഗത്തെ 25-ാം വാര്‍ഷികം ആഘോ ഷിച്ചത്. പ്രമുഖ സാഹിത്യകാരന്‍ പി. […]

കാസര്‍കോട്: ആതുര സേവന രംഗത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ഡോ. എ.എ അബ്ദുല്‍ സത്താറിന്റെ സേവന വഴികളെ ആദരിച്ച് കാസര്‍കോട്. ഇന്നലെ ഉച്ചയ്ക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന 'സ്‌നേഹസ്പ ര്‍ശം' പരിപാടി അത്യപൂര്‍വ്വമായ സ്‌നേഹത്തിന്റെ നിറച്ചാര്‍ത്തൊഴുകുന്നതായി. രാഷ്ട്രീയ, സാംസ്‌കാരിക, സാഹിത്യ, ആതുര, മത മേഖലകളിലുള്ളവരുടെ അപൂര്‍വ്വ സംഗമം കൂടിയായി ചടങ്ങ്.
കാസര്‍കോട് പൗരാവലിയും തനിമ കലാസാഹിത്യവേദി യും ചേര്‍ന്നാണ് ഡോ. എ.എ അബ്ദുല്‍ സത്താറിന്റെ ആതുരസേവന രംഗത്തെ 25-ാം വാര്‍ഷികം ആഘോ ഷിച്ചത്. പ്രമുഖ സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എത്ര രൂക്ഷമായ സംവാദം നടത്തിയാലും അവസാനം സൗഹാര്‍ദ്ദം ബാക്കിയുണ്ടാവണമെന്നും നടന്ന വഴികള്‍ അടയാളപ്പെടുത്താന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യാതിഥിയായിരുന്നു. റഹ്മാന്‍ തായലങ്ങാടി, സി.ടി. അഹമ്മദലി, ഡോ. സുരേഷ് ബാബു, ഡോ. മനോജ് എ.ടി, ഡോ. ബി.എസ്. റാവു, സി.എല്‍ ഹമീദ്, ഗിരീഷ് തൃശൂര്‍, അഹ്മദ് ചേരങ്കൈ സംസാരിച്ചു. അതീഖ് റഹ്മാന്‍ ഫൈസി, കെ.ബി. കുഞ്ഞാമു ഹാജി, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, കെ.ബി. അബൂബക്കര്‍ എരിയാല്‍, റിസാന്‍, സാബിത് റഹ്മാന്‍, കൊടിവളപ്പ് അബ്ദുല്ല, അബ്ബാസലി ചേരങ്കൈ, ഡോ. അജയ് കാര്‍ത്തിക്, ഡോ. ശ്രീകുമാര്‍, ഡോ. ജമാല്‍ അഹ്മദ്, മാഹിന്‍ കുന്നില്‍, എം.എ. നജീബ്, ഡോ. ജവാദ് അഹമ്മദ്, ടി.എ ബഷീര്‍ എന്നിവര്‍ വിവിധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി ഡോ. അബ്ദുല്‍ സത്താറിനെ ഉപഹാരം നല്‍കി ആദരിച്ചു. റിട്ട. നഴ്‌സസ് അസോസിയേഷനും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ഉപഹാരം നല്‍കി. എരിയാല്‍ അബ്ദുല്ല, മുംതാസ് ടീച്ചര്‍, ലത ടീച്ചര്‍, യശോദ ടീച്ചര്‍ എന്നിവര്‍ മംഗളപത്രം സമര്‍പ്പിച്ചു. യേനപ്പോയ കോളേജ് സൈക്കോളജി അസി. പ്രൊഫ.അരീബ ഷംനാട് അന്‍വര്‍ പരിപാടി നിയന്ത്രിച്ചു. അഷ്‌റഫലി ചേരങ്കൈ സ്വാഗതവും ഡോ. അബ്ദുല്‍ സത്താര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന കലാപരി പാടികള്‍ ഗസല്‍ ആലപിച്ച് തനിമ സാഹിത്യ വേദി ജില്ലാ പ്രസിഡണ്ട് അബൂ ത്വാഇ ഉദ്ഘാടനം ചെയ്തു. റഹീം ചൂരി, രവി ബന്തടുക്ക, ലത ടീച്ചര്‍ തുടങ്ങിയവര്‍ ഗാന ങ്ങള്‍ ആലപിച്ചു. ജനറല്‍ ആസ്പത്രി ജീവന ക്കാരുടെ നൃത്ത- കൈക്കൊ ട്ടിപ്പാട്ട് തുട ങ്ങിയ കലാ പരിപാടികളും ഉണ്ടായിരുന്നു.