മാധ്യമപ്രവര്‍ത്തനത്തിനൊപ്പം യക്ഷഗാനകലയില്‍ ശോഭിച്ച് കെ. വേണുഗോപാല

കാസര്‍കോട്: മാധ്യമപ്രവര്‍ത്തകനായ കെ. വേണുഗോപാല എന്ന വീജീ കാസര്‍കോട് താന്‍ ജീവനുതുലും സ്‌നേഹിക്കുന്ന യക്ഷഗാന കലയില്‍ 25 വര്‍ഷത്തിലേക്ക് കടക്കുന്നു. യക്ഷഗാന കുലപതി ഡോ. ഷേണി ഗോപാലകൃഷ്ണ ഭട്ട് വേണുവിന്റെ മുത്തച്ഛനാണ്. അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനത്തിലൂടെയാണ് യക്ഷഗാനത്തിലെത്തിയത്. ഇപ്പോള്‍ കര്‍ണാടക വിട്‌ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാണിള മേള എന്ന പ്രൊഫഷണല്‍ ട്രൂപ്പിലെ പ്രധാന വേഷക്കാരനാണ് വേണു. ഇതിന് മുമ്പ് കൂഡ്‌ലു മേള, എടനീര്‍ മേള, കൊല്ലങ്കാന മേള എന്നീ ടീമുകള്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ ടീം അംഗമായിരുന്നു. രാവിലെ മുതല്‍ […]

കാസര്‍കോട്: മാധ്യമപ്രവര്‍ത്തകനായ കെ. വേണുഗോപാല എന്ന വീജീ കാസര്‍കോട് താന്‍ ജീവനുതുലും സ്‌നേഹിക്കുന്ന യക്ഷഗാന കലയില്‍ 25 വര്‍ഷത്തിലേക്ക് കടക്കുന്നു. യക്ഷഗാന കുലപതി ഡോ. ഷേണി ഗോപാലകൃഷ്ണ ഭട്ട് വേണുവിന്റെ മുത്തച്ഛനാണ്. അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനത്തിലൂടെയാണ് യക്ഷഗാനത്തിലെത്തിയത്. ഇപ്പോള്‍ കര്‍ണാടക വിട്‌ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാണിള മേള എന്ന പ്രൊഫഷണല്‍ ട്രൂപ്പിലെ പ്രധാന വേഷക്കാരനാണ് വേണു. ഇതിന് മുമ്പ് കൂഡ്‌ലു മേള, എടനീര്‍ മേള, കൊല്ലങ്കാന മേള എന്നീ ടീമുകള്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ ടീം അംഗമായിരുന്നു. രാവിലെ മുതല്‍ രാത്രിവരെ പത്രപ്രവര്‍ത്തനത്തില്‍ സജീവമാകുന്ന വേണുഗോപാല രാത്രി മുതല്‍ പുലര്‍ച്ചവരെ യക്ഷഗാന വേഷമിടുന്നു. യക്ഷഗാനത്തില്‍ നായകന്‍ മുതല്‍ പ്രതിനായകന്‍ വരെയും ഹാസ്യം ഉള്‍പ്പെടെ എല്ലാ വേഷവും ചെയ്യും. ഏറെ ഡിമാന്റുള്ള യക്ഷഗാനത്തിലെ താളമദ്ദള എന്നതിലും ഏറെ ശ്രദ്ധേയനാണ്. അയ്യപ്പനും വാവരും എന്ന യക്ഷഗാനത്തില്‍ വാവരായും പന്തളം രാജാവായും ജനപ്രിയനാണ്. ബപ്പനാട് ക്ഷേത്ര മഹാത്മ്യകഥയില്‍ ബപ്പ ബ്യാരി എന്ന ധാര്‍ഷനികനായ മുസ്ലീം പണ്ഡിതനായും ദേവേന്ദ്രനായും പാണ്ഡവ അശ്വമേധകഥയില്‍ അര്‍ജുനനായും രാമായണത്തിലെ പല കഥയിലും ശ്രീരാമനായും വേണു ഏറെ ശ്രദ്ധേയനാണ്. സ്‌കൂള്‍-കോളേജ് പഠനകാലത്ത് ധാരാളം സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കലാരത്‌ന, സേവാരത്‌ന, ജില്ലാ ഭരണകൂടം നല്‍കുന്ന യുവപ്രതിഭ അവാര്‍ഡ് എന്നീ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുംബൈ, ഹൈദരാബാദ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ പരിപാടി അവതരിപ്പിച്ച് അനുമോദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ കന്നഡ, തുളു, മലയാളം സിനിമകളില്‍ വേഷം ചെയ്തിട്ടുമുണ്ട്. പൊരിവയല്‍ സിനിമയില്‍ കുട്ടികളുടെ മനോരോഗ വിദഗ്ധനായും, ശ്രദ്ധിക്കുക സിനിമയില്‍ പരിസ്ഥിതി പ്രവര്‍ത്തകനായ പെട്രോള്‍ പമ്പ് ഉടമയായും വേഷമിട്ടു. കന്നഡയില്‍ കാസര്‍കോട് സര്‍ക്കാരി ഹിരിയ പ്രാഥമിക ശാല, കാവള, കബ്ബിനഹാലു ഉള്‍പ്പെടെ 20ലധികം സിനിമളിലും നിരവധി ഷോര്‍ട്ട് ഫിലിം, മ്യൂസിക്ക് ആല്‍ബങ്ങളിലും വേഷമിട്ടു. പ്രസംഗത്തില്‍ ഏറെ ശ്രദ്ധേയനായ വേണു അവതാരകനായും തിളങ്ങുന്നു. 13 വര്‍ഷമായി പ്രചാവാണി കന്നഡ പത്രത്തിന്റെ കാസര്‍കോട് ജില്ലാ ബ്യൂറോ ചീഫാണ്. 20 വര്‍ഷം വിജയകര്‍ണാടകയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തോളം സര്‍ക്കാറിന്റെ പി.ആര്‍.ഡി വകുപ്പില്‍ കന്നഡ വിഭാഗം വാര്‍ത്തകള്‍ കൈകാര്യം ചെയ്തിരുന്നു. ഗുപ്പി മനെ ന്യൂസ് പോര്‍ട്ടര്‍, തേജോമയ ന്യൂസ് മീഡിയ നടത്തുന്നു. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജേണലിസവും കര്‍ണാടക ദാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ കന്നഡ ജേണലിസവും കരസ്ഥമാക്കിയ വേണു കൂഡ്‌ലു സ്വദേശിയാണ്. ഭാര്യ ഉഷ ലക്ഷമി, ആദിത്യ, അനന്യ മക്കളാണ്.

Related Articles
Next Story
Share it