കെ.എം ഹസ്സന്‍ സ്വഭാവം പോലെ സ്വാദേറിയ പൊതുപ്രവര്‍ത്തകന്‍-എം.എല്‍.എ
കാസര്‍കോട്: തളങ്കര പള്ളിക്കാല്‍ വാര്‍ഡിനെ മനോഹരമായി പരിപാലിച്ച് മികച്ച ജനപ്രതിനിധിയായും നിരവധി പേര്‍ക്ക് ആശ്രയം പകര്‍ന്ന് കാരുണ്യ പ്രവര്‍ത്തകനായും ടി. ഉബൈദ് മാഷിനും കെ.എസ് അബ്ദുല്ലക്കുമൊപ്പം തോള്‍ ചേര്‍ത്തുവെച്ച് മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനായും ക്രിസ്റ്റല്‍ കെയ്ജും പൗള്‍ട്രി ഇന്‍ക്യുബേറ്ററും കണ്ടുപിടിച്ച് നല്ലൊരു ഗവേഷകനായും കര്‍ഷകനായും മൃഗസ്‌നേഹിയായും ജനമനസില്‍ ഇടം പിടിച്ച നഗരസഭാ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം ഹസ്സന്റെ ഓര്‍മ്മകളിലലിഞ്ഞ് കാരുണ്യ-വിദ്യാഭ്യാസ-ആരോഗ്യ പദ്ധതികള്‍ക്ക് അദ്ദേഹത്തിന്റെ പേരിലുള്ള സാംസ്‌കാരിക കേന്ദ്രം തുടക്കം കുറിച്ചു.കെ.എം. ഹസ്സന്‍ സാംസ്‌കാരിക കേന്ദ്രം […]

കാസര്‍കോട്: തളങ്കര പള്ളിക്കാല്‍ വാര്‍ഡിനെ മനോഹരമായി പരിപാലിച്ച് മികച്ച ജനപ്രതിനിധിയായും നിരവധി പേര്‍ക്ക് ആശ്രയം പകര്‍ന്ന് കാരുണ്യ പ്രവര്‍ത്തകനായും ടി. ഉബൈദ് മാഷിനും കെ.എസ് അബ്ദുല്ലക്കുമൊപ്പം തോള്‍ ചേര്‍ത്തുവെച്ച് മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനായും ക്രിസ്റ്റല്‍ കെയ്ജും പൗള്‍ട്രി ഇന്‍ക്യുബേറ്ററും കണ്ടുപിടിച്ച് നല്ലൊരു ഗവേഷകനായും കര്‍ഷകനായും മൃഗസ്‌നേഹിയായും ജനമനസില്‍ ഇടം പിടിച്ച നഗരസഭാ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം ഹസ്സന്റെ ഓര്‍മ്മകളിലലിഞ്ഞ് കാരുണ്യ-വിദ്യാഭ്യാസ-ആരോഗ്യ പദ്ധതികള്‍ക്ക് അദ്ദേഹത്തിന്റെ പേരിലുള്ള സാംസ്‌കാരിക കേന്ദ്രം തുടക്കം കുറിച്ചു.
കെ.എം. ഹസ്സന്‍ സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച വിദ്യാഭ്യാസ-ആരോഗ്യ പദ്ധതികളുടെ പ്രഖ്യാപനവും ഈ വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിലും സമസ്ത പൊതുപരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന പരിപാടിയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ തിങ്ങിനിറഞ്ഞ സദസിന് മുമ്പാകെ നടന്നു. വൃക്കരോഗികള്‍ക്കുള്ള മുന്നൂറ് ഡയാലിസിസ് പദ്ധതി ചടങ്ങില്‍ പ്രഖ്യാപിച്ചു. കാസര്‍കോട് നഗരപ്രദേശത്തെ വിദ്യാഭ്യാസ-ബൗദ്ധീക-സാങ്കേതിക മേഖലകളില്‍ കഴിവുള്ള വിദ്യാര്‍ത്ഥികളെ ഉയര്‍ത്തി കൊണ്ട് വരുന്നതിന് വേണ്ടി തുടക്കം കുറിച്ച കെയ്റ്റ്‌സ് പദ്ധതിയുടെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടന്നു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എം. ഹസ്സന്‍ എന്ന അസ്സുച്ചയുടെ പൊതുപ്രവര്‍ത്തനം അദ്ദേഹത്തിന്റെ സ്വഭാവം പോലെ സ്വാദേറിയതാണെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പ്രഭാഷകനുമായ റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. കെയ്റ്റ്‌സ് പദ്ധതിയുടെ ലോഗോ പ്രകാശനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. കെ.എസ്. അബ്ദുല്ല ഹോസ്പിറ്റലുമായി സഹകരിച്ച് നടപ്പിലാക്കി വരുന്ന സൗജന്യ ഡയാലിസിസ് പദ്ധതിയില്‍ രണ്ടാംഘട്ടമായി സൗജന്യമായി നടത്തുന്ന മുന്നൂറ് ഡയാലിസിസുകളുടെ പ്രഖ്യാപനം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിച്ചു. 200 വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ നോട്ടുപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം കണ്‍വീനര്‍ അമാനുല്ല അങ്കാറിന് കൈമാറി വ്യവസായ പ്രമുഖനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ എന്‍.എ. അബൂബക്കര്‍ നിര്‍വ്വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ നഗര പരിധിയിലെ വിദ്യാലയങ്ങള്‍ക്കുള്ള ഉപഹാരവും അദ്ദേഹം വിതരണം ചെയ്തു. സമസ്ത പൊതു പരീക്ഷയില്‍ തളങ്കര റൈഞ്ചില്‍ നിന്ന് ടോപ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരവും ക്യാഷ് അവാര്‍ഡും സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരവും ക്യാഷ് അവാര്‍ഡും നഗരസഭ വൈസ് ചെയര്‍പേര്‍സണ്‍ ശംസീദ ഫിറോസ്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ രജനി ആര്‍., കൗണ്‍സിലര്‍ പി. രമേഷ്, മുന്‍ കൗണ്‍സിലര്‍ എന്‍. സതീശന്‍ എന്നിവര്‍ വിതരണം ചെയ്തു. കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ സ്വാഗതവും മധൂര്‍ ശെരീഫ് നന്ദിയും പറഞ്ഞു.