പേരില്‍ മാത്രമൊതുങ്ങി മെഡിക്കല്‍ കോളേജ്; 5ന് പാലക്കുന്നില്‍ പ്രതിഷേധ സംഗമം നടത്തും

പാലക്കുന്ന്: പത്ത് വര്‍ഷം മുമ്പ് നവംബര്‍ 30നായിരുന്നു കാസര്‍കോട് മെഡിക്കല്‍ കോളേജിന് കുറ്റിയടിച്ചത്. പണിതീരാത്ത കെട്ടിടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിലവാരം പോലുമില്ലാതെ ജില്ലയോടുള്ള അവഗണനയുടെ തുടര്‍ച്ചയായി ഉക്കിനടുക്കയില്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്.അതിനോടുള്ള പ്രതിഷേധ സൂചകമായി 5ന് പാലക്കുന്നില്‍ പ്രതിഷേധ സംഗമമൊരുക്കുന്നു.എം.ബി.കെ (മൂവ്‌മെന്റ് ഫോര്‍ ബെറ്റര്‍ കേരള) എന്ന വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ പാലക്കുന്ന് ടൗണില്‍ സംസ്ഥാന പാതയോരത്ത് സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ ദയാബായി പങ്കെടുക്കും.മെഡിക്കല്‍ കോളേജിന്റെ പ്രതീകാത്മക രൂപമുണ്ടാക്കി മുഖംമൂടി ധരിച്ച് ഉദ്ഘാടനവും […]

പാലക്കുന്ന്: പത്ത് വര്‍ഷം മുമ്പ് നവംബര്‍ 30നായിരുന്നു കാസര്‍കോട് മെഡിക്കല്‍ കോളേജിന് കുറ്റിയടിച്ചത്. പണിതീരാത്ത കെട്ടിടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിലവാരം പോലുമില്ലാതെ ജില്ലയോടുള്ള അവഗണനയുടെ തുടര്‍ച്ചയായി ഉക്കിനടുക്കയില്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്.
അതിനോടുള്ള പ്രതിഷേധ സൂചകമായി 5ന് പാലക്കുന്നില്‍ പ്രതിഷേധ സംഗമമൊരുക്കുന്നു.
എം.ബി.കെ (മൂവ്‌മെന്റ് ഫോര്‍ ബെറ്റര്‍ കേരള) എന്ന വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ പാലക്കുന്ന് ടൗണില്‍ സംസ്ഥാന പാതയോരത്ത് സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ ദയാബായി പങ്കെടുക്കും.
മെഡിക്കല്‍ കോളേജിന്റെ പ്രതീകാത്മക രൂപമുണ്ടാക്കി മുഖംമൂടി ധരിച്ച് ഉദ്ഘാടനവും നടത്തും. കുറ്റിയടി മുതല്‍ ഇതുവരെയുള്ള നാള്‍ വഴികളുടെ പ്രദര്‍ശനവും ഉണ്ടാകും.
പന്തലില്‍ എത്തുന്നവര്‍ക്ക് കഞ്ഞിയും വിളമ്പും. പാലക്കുന്നില്‍ ഇന്നലെ വൈകിട്ട് പ്രതിഷേധ-വിളംബര യാത്ര നടത്തി.

Related Articles
Next Story
Share it