ഇന്ധന വിലവര്‍ധവ്; ഐ.എന്‍.എല്‍ അടുപ്പ് കൂട്ടി സമരം നടത്തി
കാഞ്ഞങ്ങാട്: പെട്രോള്‍, പാചക വാതക വില വര്‍ദ്ധനവിനെതിരെ ഐ.എന്‍.എല്‍ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ടൗണില്‍ അടുപ്പ് കൂട്ടി സമരവും പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു. പുതിയകോട്ട പള്ളിപരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കാഞ്ഞങ്ങാട് സര്‍ക്കിള്‍ നഗരം ചുറ്റി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് അവസാനിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് അടുപ്പ് കൂട്ടി സമരംനടത്തി. ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് മാട്ടുമ്മല്‍ […]

കാഞ്ഞങ്ങാട്: പെട്രോള്‍, പാചക വാതക വില വര്‍ദ്ധനവിനെതിരെ ഐ.എന്‍.എല്‍ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ടൗണില്‍ അടുപ്പ് കൂട്ടി സമരവും പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു. പുതിയകോട്ട പള്ളിപരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കാഞ്ഞങ്ങാട് സര്‍ക്കിള്‍ നഗരം ചുറ്റി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് അവസാനിച്ചു.
തുടര്‍ന്ന് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് അടുപ്പ് കൂട്ടി സമരംനടത്തി. ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് മാട്ടുമ്മല്‍ ഹസ്സന്‍ ഹാജി അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി റിയാസ് അമലടുക്കം മുഖ്യപ്രഭാഷണം നടത്തി.
മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍. സുലൈഖ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഫൗസിയ ശരീഫ്, കുഞ്ഞിമൊയ്തീന്‍ ഹാജി മുട്ടുംതല പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ടി. മുത്തലിബ് കൂളിയങ്കാല്‍ സ്വാഗതവും എം.എ ഷഫീക്ക് നന്ദിയും പറഞ്ഞു.