ഷിറിയ പുഴക്ക് കുറുകെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിന് 30 കോടി രൂപയുടെ പദ്ധതി
ഉപ്പള: ഷിറിയ പുഴക്ക് കുറുകെ കുമ്പള പഞ്ചായത്തിലെ ബംബ്രാണ, മംഗല്‍പാടി പഞ്ചായത്തിലെ ഇച്ചിലങ്കോട് പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഷിറിയ പുഴക്ക് കുറുകെ 30.60 കോടി ചിലവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിന് ആര്‍.ഐ.ഡി.എഫില്‍ ഉള്‍പ്പെടുത്തി നബാര്‍ഡില്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി എ.കെ.എം. അഷ്റഫ് എം.എല്‍.എ. അറിയിച്ചു. നിലവിലുള്ള കാലഹരണപ്പെട്ട ബംബ്രാണ അണക്കെട്ടിന് മുകള്‍ വശത്തായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന 118 മീറ്റര്‍ നീളമുള്ള ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റര്‍ കം ബ്രിഡ്ജാണിത്. അറബിക്കടലില്‍ നിന്നുള്ള ഉപ്പുവെള്ളം പ്രതിരോധിക്കാനും കുമ്പള, മംഗല്‍പാടി പഞ്ചായത്തുകളിലെ 999 […]

ഉപ്പള: ഷിറിയ പുഴക്ക് കുറുകെ കുമ്പള പഞ്ചായത്തിലെ ബംബ്രാണ, മംഗല്‍പാടി പഞ്ചായത്തിലെ ഇച്ചിലങ്കോട് പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഷിറിയ പുഴക്ക് കുറുകെ 30.60 കോടി ചിലവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിന് ആര്‍.ഐ.ഡി.എഫില്‍ ഉള്‍പ്പെടുത്തി നബാര്‍ഡില്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി എ.കെ.എം. അഷ്റഫ് എം.എല്‍.എ. അറിയിച്ചു.
നിലവിലുള്ള കാലഹരണപ്പെട്ട ബംബ്രാണ അണക്കെട്ടിന് മുകള്‍ വശത്തായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന 118 മീറ്റര്‍ നീളമുള്ള ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റര്‍ കം ബ്രിഡ്ജാണിത്. അറബിക്കടലില്‍ നിന്നുള്ള ഉപ്പുവെള്ളം പ്രതിരോധിക്കാനും കുമ്പള, മംഗല്‍പാടി പഞ്ചായത്തുകളിലെ 999 ഹെക്ടര്‍ കൃഷിഭൂമി പരിപാലിക്കാനും പദ്ധതികൊണ്ട് ലക്ഷ്യമിടുന്നു. ഇതുവഴി പരിസരപ്രദേശങ്ങളിലെ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താന്‍ സഹായകമാകും. നബാര്‍ഡ് അംഗീകാരം ലഭ്യമാകുന്ന മുറക്ക് ഭരണാനുമതി, സാങ്കേതികാനുമതി എന്നിവ നല്‍കി ടെണ്ടര്‍ നടപടികളിലേക്ക് കടക്കുമെന്ന് എം.എല്‍.എയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ മംഗല്‍പാടി, കുമ്പള പഞ്ചായത്തിലെ ഇച്ചിലങ്കോട്, ബംബ്രാണ മേഖലകളിലെ നാട്ടുകാരുടെ ഏറെക്കാലത്തെ സ്വപ്‌നമാവും പൂവണിയുന്നത്.