അട്ടപ്പാടി കോളേജില്‍ വിദ്യ സമര്‍പ്പിച്ച വ്യാജരേഖയുടെ പ്രിന്റ് കണ്ടെടുത്തു; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുന്‍ എസ്.എഫ്.ഐ നേതാവ് തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യ സമര്‍പ്പിച്ച വ്യാജരേഖ അഗളി പൊലീസ് കണ്ടെടുത്തു.പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ് വ്യാജരേഖയുടെ പ്രിന്റ് കണ്ടെടുത്തത്. ഇവിടെ നിന്നാണ് വിദ്യ വ്യാജരേഖയുടെ പ്രിന്റ് എടുത്തതെന്നും പരിശോധനയില്‍ വ്യക്തമായി.കഫേ ഉടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഗൂഗിളിന്റെ സഹായത്തോടെയാണ് വിദ്യയുടെ ഫോണില്‍ നിന്ന് വിവരങ്ങള്‍ വീണ്ടെടുത്തത്. സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും ആ ഫോണ്‍ തകരാര്‍ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു.വ്യാജരേഖ […]

പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുന്‍ എസ്.എഫ്.ഐ നേതാവ് തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യ സമര്‍പ്പിച്ച വ്യാജരേഖ അഗളി പൊലീസ് കണ്ടെടുത്തു.
പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ് വ്യാജരേഖയുടെ പ്രിന്റ് കണ്ടെടുത്തത്. ഇവിടെ നിന്നാണ് വിദ്യ വ്യാജരേഖയുടെ പ്രിന്റ് എടുത്തതെന്നും പരിശോധനയില്‍ വ്യക്തമായി.
കഫേ ഉടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഗൂഗിളിന്റെ സഹായത്തോടെയാണ് വിദ്യയുടെ ഫോണില്‍ നിന്ന് വിവരങ്ങള്‍ വീണ്ടെടുത്തത്. സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും ആ ഫോണ്‍ തകരാര്‍ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു.
വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണില്‍ ആരുടേയും സഹായമില്ലാതെയാണെന്നും ഒറിജിനല്‍ നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് സമ്മതിച്ചിരുന്നു. പാലാരിവട്ടത്തെ ഈ കഫേ ഒരു വര്‍ഷം മുമ്പ് പൂട്ടി പോയിരുന്നു.
ഇപ്പോള്‍ കഫേയുടെ ഉടമയെ കണ്ടെത്തിയതോടെയാണ് വ്യാജരേഖയും കണ്ടെടുക്കാന്‍ പൊലീസിന് സാധിച്ചത്.
ജോലി ലഭിക്കുന്നതിന് വേണ്ടി വ്യാജരേഖ ഹാജരാക്കിയ കേസില്‍ വിദ്യക്കെതിരെ ഈ മാസം തന്നെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it