റിയാസ് മൗലവിയുടെ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 19ന് പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിക്കുന്നു

കാസര്‍കോട്: റിയാസ് മൗലവിയുടെ ആറാം ചാരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം സേവനം ചെയ്ത ആരാധനാലയത്തില്‍ 19ന് പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 19ന് ഞായറാഴ്ച വൈകിട്ട് 7ന് ചൂരി പഴയ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദില്‍ നടക്കുന്ന പ്രാര്‍ത്ഥന സദസ്സിന് തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍മജീദ് ബാഖവി നേതൃത്വം നല്‍കും. പണ്ഡിതന്മാരും സാദാത്തുക്കളും സംബന്ധിക്കും.റിയാസ് മൗലവി വധക്കേസിലെ പ്രതികള്‍ക്ക് നീതിപീഠം പരമാവധി ശിക്ഷ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത് കാസര്‍കോട്ടെ സമാധാനാന്തരീക്ഷത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.പത്രസമ്മേളനത്തില്‍ […]

കാസര്‍കോട്: റിയാസ് മൗലവിയുടെ ആറാം ചാരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം സേവനം ചെയ്ത ആരാധനാലയത്തില്‍ 19ന് പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 19ന് ഞായറാഴ്ച വൈകിട്ട് 7ന് ചൂരി പഴയ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദില്‍ നടക്കുന്ന പ്രാര്‍ത്ഥന സദസ്സിന് തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍മജീദ് ബാഖവി നേതൃത്വം നല്‍കും. പണ്ഡിതന്മാരും സാദാത്തുക്കളും സംബന്ധിക്കും.
റിയാസ് മൗലവി വധക്കേസിലെ പ്രതികള്‍ക്ക് നീതിപീഠം പരമാവധി ശിക്ഷ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത് കാസര്‍കോട്ടെ സമാധാനാന്തരീക്ഷത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ നൂറുദ്ദീന്‍ കറന്തക്കാട്, അബ്ബാസ് സി, ഹാരിസ്ചൂരി, ഇംതിയാസ് കാലിക്കറ്റ്, ഹമീദ് ചൂരി, ഇബ്രാഹിം പി.എ സംബന്ധിച്ചു.

Related Articles
Next Story
Share it