മല്ലംപാറയില്‍ കെണിയില്‍ കുടുങ്ങി ചത്തപുലിയുടെ ജഡം പോസ്റ്റ് മോര്‍ട്ടം നടത്തി
അഡൂര്‍: പുലിയെ കണ്ടുവെന്ന് നാട്ടുകാര്‍ നിരന്തരം പറഞ്ഞിട്ടും പുലിയില്ലെന്ന് ആവര്‍ത്തിച്ച് കൊണ്ടിരുന്ന വനംവകുപ്പിന് തെറ്റുപറ്റി. പറയടുക്കം മല്ലംപാറയില്‍ പന്നികളെ പിടികൂടുന്നതായി സ്ഥാപിച്ച കെണിയില്‍ പുലി കുരുങ്ങി.അധികം താമസിയാതെ പുലി ചത്തു. ദേലംപാടി പഞ്ചായത്തിലെ പയറടുക്കം മല്ലംപാറയിലെ അണ്ണപ്പ നായക്കിന്റെ പറമ്പില്‍ വെച്ച കെണിയിലാണ് നാല് വയസോളം പ്രായമുള്ള പുലി കുടുങ്ങിയത്.ഇന്നലെ പുലര്‍ച്ചെ മൃഗത്തിന്റെ അലര്‍ച്ചകേട്ട് നാട്ടുകാര്‍ ചെന്നു നോക്കിയപ്പോഴാണ് പുലിയുടെ അരഭാഗം കമ്പിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.ഉടന്‍ ആദൂര്‍ പൊലീസിലും ബന്തടുക്ക ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിലും വിവരമറിയിച്ചു.വയനാട്ടില്‍ […]
അഡൂര്‍: പുലിയെ കണ്ടുവെന്ന് നാട്ടുകാര്‍ നിരന്തരം പറഞ്ഞിട്ടും പുലിയില്ലെന്ന് ആവര്‍ത്തിച്ച് കൊണ്ടിരുന്ന വനംവകുപ്പിന് തെറ്റുപറ്റി. പറയടുക്കം മല്ലംപാറയില്‍ പന്നികളെ പിടികൂടുന്നതായി സ്ഥാപിച്ച കെണിയില്‍ പുലി കുരുങ്ങി.അധികം താമസിയാതെ പുലി ചത്തു. ദേലംപാടി പഞ്ചായത്തിലെ പയറടുക്കം മല്ലംപാറയിലെ അണ്ണപ്പ നായക്കിന്റെ പറമ്പില്‍ വെച്ച കെണിയിലാണ് നാല് വയസോളം പ്രായമുള്ള പുലി കുടുങ്ങിയത്.ഇന്നലെ പുലര്‍ച്ചെ മൃഗത്തിന്റെ അലര്‍ച്ചകേട്ട് നാട്ടുകാര്‍ ചെന്നു നോക്കിയപ്പോഴാണ് പുലിയുടെ അരഭാഗം കമ്പിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.ഉടന്‍ ആദൂര്‍ പൊലീസിലും ബന്തടുക്ക ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിലും വിവരമറിയിച്ചു.വയനാട്ടില്‍ […]
അഡൂര്‍: പുലിയെ കണ്ടുവെന്ന് നാട്ടുകാര്‍ നിരന്തരം പറഞ്ഞിട്ടും പുലിയില്ലെന്ന് ആവര്‍ത്തിച്ച് കൊണ്ടിരുന്ന വനംവകുപ്പിന് തെറ്റുപറ്റി. പറയടുക്കം മല്ലംപാറയില്‍ പന്നികളെ പിടികൂടുന്നതായി സ്ഥാപിച്ച കെണിയില്‍ പുലി കുരുങ്ങി.
അധികം താമസിയാതെ പുലി ചത്തു. ദേലംപാടി പഞ്ചായത്തിലെ പയറടുക്കം മല്ലംപാറയിലെ അണ്ണപ്പ നായക്കിന്റെ പറമ്പില്‍ വെച്ച കെണിയിലാണ് നാല് വയസോളം പ്രായമുള്ള പുലി കുടുങ്ങിയത്.
ഇന്നലെ പുലര്‍ച്ചെ മൃഗത്തിന്റെ അലര്‍ച്ചകേട്ട് നാട്ടുകാര്‍ ചെന്നു നോക്കിയപ്പോഴാണ് പുലിയുടെ അരഭാഗം കമ്പിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ ആദൂര്‍ പൊലീസിലും ബന്തടുക്ക ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിലും വിവരമറിയിച്ചു.
വയനാട്ടില്‍ നിന്ന് ആര്‍.ആര്‍.ടി ടീമിനെ വിളിച്ചു വരുത്തി പുലിയെ മയക്കുവെടിവെച്ച് രക്ഷപ്പെടുത്താന്‍ നീക്കം നടത്തിയെങ്കിലും അതിന് മുമ്പെ പുലി ചത്തു.
പിന്നീട് പുലിയുടെ ജഡം പാണ്ടിയിലെ ഫോറസ്റ്റ് ഓഫീസ് പരിസരത്തെത്തിച്ചു.
വയനാട്ടില്‍ നിന്ന് വേള്‍ഡ് വൈല്‍ഡ് ലൈഫ് പ്രതിനിധികളും എത്തിയിരുന്നു. ഡി.എഫ്.ഒ അഷ്‌റഫ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. പുലിയുടെ ജഡം വനംവകുപ്പിന്റെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
പാണ്ടി വനമേഖലയില്‍ ഒടുവില്‍ പുലിയുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ക്ക് സമ്മതിക്കേണ്ടി വന്നു.
പത്തോളം സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടും പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നില്ല. അതിനിടെയാണ് ഇന്നലെ പുലി കെണിയില്‍ കുടുങ്ങുന്നത്. ഒരു പുലി മാത്രമല്ല പ്രദേശത്തുള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കഴിഞ്ഞമാസം നെയ്യംകയം റോഡ് മുറിച്ചുകടക്കുന്ന രണ്ട് പുലികളെ കണ്ടവരുണ്ട്. മുളിയാര്‍ കണ്ണാടിപ്പാറയിലും കുട്ട്യാനത്തും പുലിയെ കണ്ടതായി പറയുന്നു.
അതോടൊപ്പം കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള മറ്റു വന്യജീവികളുടെ ശല്യം വര്‍ധിച്ചുവരുന്നതും വനപ്രദേശങ്ങളിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.
പുലിയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞപ്പോഴൊക്കെ
കാട്ടുപൂച്ചയാണെന്ന് പറഞ്ഞ് വനംവകുപ്പ് തള്ളി
അഡൂര്‍: പുലി കെണിയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. സമീപത്തെ പറമ്പില്‍ നിന്നും പുലിയുടെ അലര്‍ച്ച കേട്ട് നോക്കിയ നാട്ടുകാര്‍ വനംവകുപ്പ് ബന്തടുക്ക സെക്ഷന്‍ പരിധിയിലെ പാണ്ടി മല്ലംപാറയിലെ അണ്ണു നായക്കിന്റെ റബര്‍ തോട്ടത്തിന്റെ അതിര്‍ത്തിയില്‍ പന്നിയെ പിടികൂടാന്‍ വെച്ചതെന്നു കരുതുന്ന കെണിയില്‍ കുരുങ്ങിയ പുലിയെയാണ് കണ്ടത്. ഈ സമയം പുലി അവശനിലയിലായിരുന്നുവെങ്കിലും കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും അക്രമാ ശക്തമായനിലയിലുമായിരുന്നു. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രാജുവിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍.ആര്‍.ടി സംഘവും സംഭവസ്ഥലത്ത് എത്തിയിരുന്നു. വയനാട്ടില്‍ നിന്നും മയക്കുവെടി വെക്കാന്‍ വിദഗ്ധരെ വിളിച്ചിരുന്നു. അവര്‍ എത്തും മുമ്പെ പുലി ചത്തു.
ഏതാനും മാസങ്ങളായി വനാതിര്‍ത്തി പ്രദേശത്തെ വിവിധ ഭാഗങ്ങളില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുമ്പോഴും ഈ പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യമില്ലെന്നായിരുന്നു വനംവകുപ്പ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെയോടെ പാണ്ടി വനമേഖയിലെ മല്ലംപാറയില്‍ കെണിയില്‍ പുലി കുരുങ്ങിയതോടെ വനാതിര്‍ത്തി പ്രദേശങ്ങളിലെ വിവിധയിടങ്ങളില്‍ ജനങ്ങള്‍ കണ്ടത് പുലി തന്നെയാണെന്ന് ഉറപ്പാകുകയാണ്. നേരത്തെ വനം വകുപ്പിന്റെ വന്യജീവി കണക്കെടുപ്പില്‍ ഈ ഭാഗത്തെ പാണ്ടിയിലെ ഉള്‍ക്കാട്ടില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തുകയും കാട്ടില്‍ സ്ഥാപിച്ച ക്യാമറയില്‍ പുലി പതിയുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പാണ്ടി, കാറഡുക്ക, മുളിയാര്‍ വനമേഖയിലെ ജനവാസ കേന്ദ്രങ്ങളില്‍ നിരവധി തവണ കണ്ടതും പശു, ആട്, നായ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ കാണാതാവുകയും അക്രമിക്കുകയും ചെയ്തിരുന്നതും പുലിയാണെന്ന സംശയമുയര്‍ന്നത്. എന്നാല്‍ പുലിയെ കണ്ടെന്ന് പറഞ്ഞിരുന്ന പ്രദേങ്ങളിലെല്ലാം പരിശോധന നടത്തിയ വനപാലകര്‍ അന്ന് പറഞ്ഞത് പുലിയോട് സാമ്യമുള്ള കാട്ടുപൂച്ചയോ മറ്റോ ആണെന്നാണ്.
വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ അക്രമം പതിവായിട്ടും ക്യാമറകള്‍ സ്ഥാപിച്ചതല്ലാതെ പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ വനംവകുപ്പ് തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.