ഉപ്പള കേന്ദ്രമാക്കി പൊലീസ് സ്റ്റേഷന്‍ അനുവദിക്കണം-പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍

കാസര്‍കോട്: മഞ്ചേശ്വരം സ്റ്റേഷന്‍ വിഭജിച്ച് ഉപ്പള കേന്ദ്രമാക്കി പുതിയ പൊലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക വിഭാഗങ്ങളിലും ജീവനക്കാരുടെ പാറ്റേണ്‍ കാലാനുസൃതമായി പരിഷ്‌കരിച്ച് അംസംഖ്യ വര്‍ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് ഉദ്ഘാടനം ചെയ്തു. വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. അഡീഷണല്‍ എസ്.പി കെ. ഹരീശ്ചന്ദ്ര നായിക്, ഡി.വൈ.എസ്.പിമാരായ ഡോ. വി. ബാലകൃഷ്ണന്‍, സി.കെ സുനില്‍കുമാര്‍, കെ.പി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍ […]

കാസര്‍കോട്: മഞ്ചേശ്വരം സ്റ്റേഷന്‍ വിഭജിച്ച് ഉപ്പള കേന്ദ്രമാക്കി പുതിയ പൊലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക വിഭാഗങ്ങളിലും ജീവനക്കാരുടെ പാറ്റേണ്‍ കാലാനുസൃതമായി പരിഷ്‌കരിച്ച് അംസംഖ്യ വര്‍ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് ഉദ്ഘാടനം ചെയ്തു. വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. അഡീഷണല്‍ എസ്.പി കെ. ഹരീശ്ചന്ദ്ര നായിക്, ഡി.വൈ.എസ്.പിമാരായ ഡോ. വി. ബാലകൃഷ്ണന്‍, സി.കെ സുനില്‍കുമാര്‍, കെ.പി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു, സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രേംജി കെ. നായര്‍, എ.പി സുരേഷ്, ഇ.വി പ്രദീപന്‍, പി.വി സതീശന്‍, സുരേഷ് മുരിക്കോളി എന്നിവര്‍ സംസാരിച്ചു. പി.പി മഹേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ഇ. രത്‌നാകരന്‍ വരവ് ചെലവും വി. വേണു ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ. ലീല അനുശോചന പ്രമേയവും എന്‍.കെ സതീഷ്‌കുമാര്‍ പ്രമേയങ്ങളും അവതരിപ്പിച്ചു. കെ.പി.വി രാജീവന്‍ സ്വാഗതവും എം. സദാശിവന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it