ബൈക്കില്‍ പോകുകയായിരുന്ന കര്‍ഷകനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥനും സഹോദരനും അറസ്റ്റില്‍

ബാഗല്‍കോട്ട്: കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ ബൈക്കില്‍ പോകുകയായിരുന്ന കര്‍ഷകനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പൊലീസ് പൊലീസ് ഉദ്യോഗസ്ഥനെയും സഹോദരനെയും അറസ്റ്റ് ചെയ്തു. 55 കാരനായ മദ്ദേസാബ് ഗലാഗലി എന്ന കര്‍ഷകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ വിജയപുര ജലനഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ മന്‍സൂര്‍ അലി, സഹോദരന്‍ മെഹമൂദ് എന്നിവരാണ് അറസ്റ്റിലായത്.ഡിസംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. മദ്ദേസാബ് ഓടിച്ചുപോകുകയായിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കര്‍ഷകനെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആദ്യം കരുതിയത് ഇതൊരു അപകടമരണമാണെന്നാണ്. […]

ബാഗല്‍കോട്ട്: കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ ബൈക്കില്‍ പോകുകയായിരുന്ന കര്‍ഷകനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പൊലീസ് പൊലീസ് ഉദ്യോഗസ്ഥനെയും സഹോദരനെയും അറസ്റ്റ് ചെയ്തു. 55 കാരനായ മദ്ദേസാബ് ഗലാഗലി എന്ന കര്‍ഷകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ വിജയപുര ജലനഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ മന്‍സൂര്‍ അലി, സഹോദരന്‍ മെഹമൂദ് എന്നിവരാണ് അറസ്റ്റിലായത്.
ഡിസംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. മദ്ദേസാബ് ഓടിച്ചുപോകുകയായിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കര്‍ഷകനെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആദ്യം കരുതിയത് ഇതൊരു അപകടമരണമാണെന്നാണ്. പൊലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്. മുധോള്‍ താലൂക്കിലെ ഷിരോല വില്ലേജിലെ മൂന്ന് ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട് കര്‍ഷകനും പൊലീസ് ഉദ്യോഗസ്ഥനും തമ്മില്‍ സ്വത്ത് തര്‍ക്കം ഉള്ളതായി സവാലഗി പൊലീസ് കണ്ടെത്തി. ഇതുസംബന്ധിച്ച വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ന്ന് കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.

Related Articles
Next Story
Share it