കവിയരങ്ങും പുസ്തക പ്രകാശനവും നടത്തി
കാഞ്ഞങ്ങാട്: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയായ വായനശാല സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാവ്യോത്സവ പരിപാടി സംഘടിപ്പിച്ചു. കവിയരങ്ങും കവി ബൈജു ഇരിങ്ങല്ലൂരിന്റെ മഴയൊന്നു പിന്നെയും ചെയ്തുവെങ്കില്‍ എന്ന കവിതാ സമാഹാരവും എഴുത്തുകാരി വത്സല രാജന്റെ പ്രണയവല @ ന്യൂജന്‍ എന്ന കഥാസമാഹരത്തിന്റെ കവര്‍ പേജ് പ്രകാശനവും 8 കവികള്‍ പങ്കെടുത്ത കവിയരങ്ങും നടന്നു. കാഞ്ഞങ്ങാട് എം.എന്‍ സ്മാരക ഹാളില്‍ കവി നാലപ്പാടം പത്മനാഭന് കവിയരങ്ങ് ഉദ്ഘാടനവും പ്രകാശനവും നിര്‍വ്വഹിച്ചു. വായനശാല സാംസ്കാരിക കൂട്ടായ്മ പ്രസിഡണ്ട് സുരേഷ് […]

കാഞ്ഞങ്ങാട്: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയായ വായനശാല സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാവ്യോത്സവ പരിപാടി സംഘടിപ്പിച്ചു. കവിയരങ്ങും കവി ബൈജു ഇരിങ്ങല്ലൂരിന്റെ മഴയൊന്നു പിന്നെയും ചെയ്തുവെങ്കില്‍ എന്ന കവിതാ സമാഹാരവും എഴുത്തുകാരി വത്സല രാജന്റെ പ്രണയവല @ ന്യൂജന്‍ എന്ന കഥാസമാഹരത്തിന്റെ കവര്‍ പേജ് പ്രകാശനവും 8 കവികള്‍ പങ്കെടുത്ത കവിയരങ്ങും നടന്നു. കാഞ്ഞങ്ങാട് എം.എന്‍ സ്മാരക ഹാളില്‍ കവി നാലപ്പാടം പത്മനാഭന് കവിയരങ്ങ് ഉദ്ഘാടനവും പ്രകാശനവും നിര്‍വ്വഹിച്ചു. വായനശാല സാംസ്കാരിക കൂട്ടായ്മ പ്രസിഡണ്ട് സുരേഷ് പയ്യങ്ങാനം അധ്യക്ഷത വഹിച്ചു. കൈരളി ബുക്സ് പത്രാധിപര്‍ സുകുമാരന്‍ പെരിയാച്ചൂര്‍, കേരളകൗമദി മുന്‍ ന്യൂസ് എഡിറ്റര്‍ സി.പി.സുരേന്ദ്രന് എന്നിവര്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. പുസ്തകത്തിന് വേണ്ടി അവതാരിക എഴുതിയ എന്‍.എം.രമാദേവി പുസ്തക പരിചയം നടത്തി. വായനശാല സാംസ്കാരിക കൂട്ടായ്മ സെക്രട്ടറി പി.വി.രതീശന്, പത്മരാജ് എരവില്‍ സുജീഷ് പിലിക്കോട്, വത്സല രാജന്, ബൈജു ഇരിങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. കവിയരങ്ങില്‍ പത്മരാജ് എരവില്‍, അജയ് പ്രസീത് കാട്ടുകുളങ്ങര, ജയചന്ദ്രന് കോട്ടക്കൊച്ചി, പത്മനാഭന് വിഷ്ണുമംഗലം, കവിത എം ചെര്‍ക്കള, കെ.പ്രദീപ് കുമാര്‍, ടി.കെ പ്രഭാകര കുമാര്‍, സ്മിത രതീശന്, ബാലന് ഓളിയത്തടുക്ക എന്നിവര്‍ കവിത അവതരിപ്പിച്ചു. പത്മരാജ് കോര്‍ഡിനേറ്ററായിരുന്നു. ആവണി, കാര്‍ത്തിക എന്നിവര്‍ നൃത്ത സംഗീതശില്പം അവതരിപ്പിച്ചു. കെ.എം.രാജേഷ് സ്വാഗതവും കെ.പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.