കാഞ്ഞങ്ങാട്: ദേശീയപാതയില്‍ പൊള്ളക്കടയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിയ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് അപകടം. രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. വാനിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നാണ് നിയന്ത്രണം വിട്ടത്. നിയന്ത്രണം വിട്ട് വാന്‍ ഒരു തവണ തല കീഴായി മറിഞ്ഞ് സമീപത്തെ മണ്‍തിട്ടയില്‍ തട്ടി നില്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഗ്യാസ് സിലിണ്ടറുകള്‍ റോഡിലേക്ക് വീണു. ഓടിക്കൂടിയ നാട്ടുകാര്‍ വാഹനത്തില്‍ ഉണ്ടായ വരെ സുരക്ഷിതരാക്കി. ജീവനക്കാരായ ഷെരീഫ്, യൂനുസ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ഒന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന വാനാണ് അപകടത്തില്‍പ്പെട്ടത്.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.സതീഷിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സേന മുഴുവന്‍ സിലിണ്ടറുകളും പരിശോധിച്ച് വാതക ചോര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്തി. ഫയര്‍ ആന്റ് റെസ്ക്യൂ ഓഫിസര്‍ ഡ്രൈവര്‍ പി.അനില്‍കുമാര്‍, ഫയര്‍ ആന്റ് റെസ്ക്യൂ ഓഫിസര്‍മാരായ സി.വി. അജിത്ത്, എച്ച്.നിഖില്‍, പി.ആര് അനന്തു, ഹോംഗാര്‍ഡ് പി.നാരായണന്, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ പി.പി പ്രദീപ്കുമാര്‍, എച്ച്. കിരണ്‍ കുമാര്‍, എച്ച്.അരുണ്‍കുമാര്‍, അമ്പലത്തറ പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ എം. മോഹനന്, പി.വി ശ്രീജിത്ത്, എം. എം.സുനില്‍ എന്നിവരും നാട്ടുകാരോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.