ബസ് കയറാന്‍ പോവുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്ന് ബൈക്കിലെത്തിയ ആള്‍ സ്വര്‍ണ്ണമാല കവര്‍ന്നു

ചെമ്മനാട്: ബൈക്കിലെത്തിയ ആള്‍ ബസ് കയറാന്‍ പോവുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല കവര്‍ന്നു. ചെമ്മനാട് ചാമക്കടവ് കൊമ്പനടുക്കത്തെ ശിവന്റെ ഭാര്യ സെല്‍വി(39)യുടെ കഴുത്തിലുണ്ടായിരുന്ന അരപവന്റെ സ്വര്‍ണ്ണമാലയാണ് കവര്‍ന്നത്. ഇന്നലെ രാവിലെ 10.15നും 10.25നും ഇടയിലാണ് സംഭവം. വീട്ടുജോലിക്കാരിയായ സെല്‍വി ചന്ദ്രഗിരിപ്പാലത്തിനടുത്തേക്ക് ബസ് കയറാനായി റോഡരികിലൂടെ നടന്നുപോകുമ്പോള്‍ പിറകിലൂടെ ബൈക്കിലെത്തിയ ആള്‍ യുവതിയുടെ കഴുത്തിലുണ്ടായിരുന്ന മാല തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. യുവതി ബഹളംവെച്ചെങ്കിലും അവിടെയൊന്നും മറ്റാരും ഇല്ലാതിരുന്നതിനാല്‍ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. സെല്‍വിയുടെ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം […]

ചെമ്മനാട്: ബൈക്കിലെത്തിയ ആള്‍ ബസ് കയറാന്‍ പോവുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല കവര്‍ന്നു. ചെമ്മനാട് ചാമക്കടവ് കൊമ്പനടുക്കത്തെ ശിവന്റെ ഭാര്യ സെല്‍വി(39)യുടെ കഴുത്തിലുണ്ടായിരുന്ന അരപവന്റെ സ്വര്‍ണ്ണമാലയാണ് കവര്‍ന്നത്. ഇന്നലെ രാവിലെ 10.15നും 10.25നും ഇടയിലാണ് സംഭവം. വീട്ടുജോലിക്കാരിയായ സെല്‍വി ചന്ദ്രഗിരിപ്പാലത്തിനടുത്തേക്ക് ബസ് കയറാനായി റോഡരികിലൂടെ നടന്നുപോകുമ്പോള്‍ പിറകിലൂടെ ബൈക്കിലെത്തിയ ആള്‍ യുവതിയുടെ കഴുത്തിലുണ്ടായിരുന്ന മാല തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. യുവതി ബഹളംവെച്ചെങ്കിലും അവിടെയൊന്നും മറ്റാരും ഇല്ലാതിരുന്നതിനാല്‍ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. സെല്‍വിയുടെ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹെല്‍മെറ്റ് വെച്ച് റോസ് കളര്‍ ഷര്‍ട്ട് ധരിച്ച ആള്‍ കറുത്ത ബൈക്കിലാണ് എത്തിയതെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആറുമാസത്തിനുള്ളില്‍ ഈ രീതിയിലുള്ള അഞ്ചുകേസുകളാണ് മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളില്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

Related Articles
Next Story
Share it