സുള്ള്യക്കടുത്ത് ബെല്ലാരെയില്‍ മേയാന്‍ കെട്ടിയിട്ട കാളയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു

സുള്ള്യ: മേയാന്‍ കെട്ടിയിട്ട കാളയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. സുള്ള്യ താലൂക്കിലെ ബെല്ലാരെക്കടുത്ത് മുരുല്യയിലെ കൊടിയടുക്കയിലാണ് സംഭവം. മുരുല്യ വില്ലേജിലെ പൂഡെയിലെ കിട്ടണ്ണ ഗൗഡ കോടിയടുക്ക(55)യാണ് മരിച്ചത്. കിട്ടണ്ണ തന്റെ കാളയെ മേയ്ക്കാനായി ഫാമിന് സമീപം കെട്ടിയിട്ടിരുന്നു. വൈകുന്നേരം കാളയെ അഴിച്ചു കാലിത്തൊഴുത്തില്‍ കൊണ്ടുപോകാനെത്തിയ കിട്ടണ്ണഗൗഡയെ കാള കുത്തുകയായിരുന്നു. കൊമ്പുകൊണ്ടുള്ള കുത്തേറ്റ് ആഴത്തില്‍ ഗുരുതരമായി പരിക്കേറ്റ കിട്ടണ്ണ ഗൗഡ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഞായറാഴ്ച സംഭവം നടന്ന സ്ഥലത്തുകൂടി പോകുകയായിരുന്ന ആളാണ് കിട്ടണ്ണയെ മരിച്ചുകിടന്ന നിലയില്‍ കണ്ടത്. കാളയെ […]

സുള്ള്യ: മേയാന്‍ കെട്ടിയിട്ട കാളയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. സുള്ള്യ താലൂക്കിലെ ബെല്ലാരെക്കടുത്ത് മുരുല്യയിലെ കൊടിയടുക്കയിലാണ് സംഭവം. മുരുല്യ വില്ലേജിലെ പൂഡെയിലെ കിട്ടണ്ണ ഗൗഡ കോടിയടുക്ക(55)യാണ് മരിച്ചത്. കിട്ടണ്ണ തന്റെ കാളയെ മേയ്ക്കാനായി ഫാമിന് സമീപം കെട്ടിയിട്ടിരുന്നു. വൈകുന്നേരം കാളയെ അഴിച്ചു കാലിത്തൊഴുത്തില്‍ കൊണ്ടുപോകാനെത്തിയ കിട്ടണ്ണഗൗഡയെ കാള കുത്തുകയായിരുന്നു. കൊമ്പുകൊണ്ടുള്ള കുത്തേറ്റ് ആഴത്തില്‍ ഗുരുതരമായി പരിക്കേറ്റ കിട്ടണ്ണ ഗൗഡ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഞായറാഴ്ച സംഭവം നടന്ന സ്ഥലത്തുകൂടി പോകുകയായിരുന്ന ആളാണ് കിട്ടണ്ണയെ മരിച്ചുകിടന്ന നിലയില്‍ കണ്ടത്. കാളയെ സമീപത്ത് കെട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. വഴിയാത്രക്കാരന്‍ വീട്ടുകാരെ ഉടന്‍ വിവരമറിയിച്ചു. ബെല്ലാരെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കിട്ടണ്ണഗൗഡയുടെ മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം സുള്ള്യ സര്‍ക്കാര്‍ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

Related Articles
Next Story
Share it