കാസര്‍കോട്: മധൂര്‍ പുളിക്കൂറില്‍ 50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി. ജീവന് രക്ഷാ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയനായ അമീന് അടുക്കത്ത്ബയലും കാസര്‍കോട് ഫയര്‍ഫോഴ്സും ചേര്‍ന്നാണ് കിണറ്റില്‍ നിന്ന് മയിലിനെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം.