പള്ളിക്കരയില്‍ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. പള്ളിക്കര ചെര്‍ക്കാപ്പാറയില്‍ ഇന്നലെ രാത്രി ഏഴരയ്ക്കാണ് അപകടം.ചെര്‍ക്കാപ്പാറയില്‍ താമസിക്കുന്ന ഉബൈദ് (59) ആണ് മരിച്ചത്. പട്ടര്‍ച്ചാലില്‍ വെച്ചാണ് വാഹനമിടിച്ചത്.പെരിയ ഭാഗത്ത് നിന്നും പള്ളിക്കര ഭാഗത്തേക്ക് അമിത വേഗതയില്‍ വന്ന കാറിടിക്കുകയായിരുന്നു. ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയി. നാട്ടുകാര്‍ ഉബൈദിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാഞ്ഞങ്ങാട്: കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. പള്ളിക്കര ചെര്‍ക്കാപ്പാറയില്‍ ഇന്നലെ രാത്രി ഏഴരയ്ക്കാണ് അപകടം.
ചെര്‍ക്കാപ്പാറയില്‍ താമസിക്കുന്ന ഉബൈദ് (59) ആണ് മരിച്ചത്. പട്ടര്‍ച്ചാലില്‍ വെച്ചാണ് വാഹനമിടിച്ചത്.
പെരിയ ഭാഗത്ത് നിന്നും പള്ളിക്കര ഭാഗത്തേക്ക് അമിത വേഗതയില്‍ വന്ന കാറിടിക്കുകയായിരുന്നു. ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയി. നാട്ടുകാര്‍ ഉബൈദിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles
Next Story
Share it