ബസില്‍ നിന്ന് യാത്രക്കാരിയുടെ ആറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

കാഞ്ഞങ്ങാട്: ബസില്‍ നിന്ന് യാത്രക്കാരിയുടെ ആറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പയ്യന്നൂര്‍ കാഞ്ഞങ്ങാട് റൂട്ടിലോടിയ വൈശാലി ബസിലാണ് കവര്‍ച്ച നടന്നത്. പയ്യന്നൂര്‍ മാവിച്ചേരിയിലെ എം.വി പ്രസാദിന്റെ ഭാര്യ എം.കെ. ഉദയമ്മ (33)യുടെ ബാഗില്‍ നിന്നാണ് ആറ് പവന്‍ ആഭരണം കവര്‍ന്നത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.ബസ് കാഞ്ഞങ്ങാട്ടെത്തിയപ്പോഴാണ് സംഭവമറിയുന്നത്. ഹാന്‍ഡ് ബാഗില്‍ സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപ വിലവരുന്ന രണ്ട് മാലകളാണ് മോഷണം പോയത്. ബാങ്കില്‍ നിന്ന് വായ്പയെടുക്കാനായി പോകുമ്പോഴാണ് സംഭവം. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. സ്ത്രീകളാണ് സംഭവത്തിന് […]

കാഞ്ഞങ്ങാട്: ബസില്‍ നിന്ന് യാത്രക്കാരിയുടെ ആറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പയ്യന്നൂര്‍ കാഞ്ഞങ്ങാട് റൂട്ടിലോടിയ വൈശാലി ബസിലാണ് കവര്‍ച്ച നടന്നത്. പയ്യന്നൂര്‍ മാവിച്ചേരിയിലെ എം.വി പ്രസാദിന്റെ ഭാര്യ എം.കെ. ഉദയമ്മ (33)യുടെ ബാഗില്‍ നിന്നാണ് ആറ് പവന്‍ ആഭരണം കവര്‍ന്നത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
ബസ് കാഞ്ഞങ്ങാട്ടെത്തിയപ്പോഴാണ് സംഭവമറിയുന്നത്. ഹാന്‍ഡ് ബാഗില്‍ സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപ വിലവരുന്ന രണ്ട് മാലകളാണ് മോഷണം പോയത്. ബാങ്കില്‍ നിന്ന് വായ്പയെടുക്കാനായി പോകുമ്പോഴാണ് സംഭവം. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. സ്ത്രീകളാണ് സംഭവത്തിന് പിന്നിലെന്ന സൂചന ലഭിച്ചു. മൂന്ന് പേരാണ് സംഘത്തിലുള്ളതെന്ന സൂചനയുമുണ്ട്. ബസില്‍ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യം പരിശോധിച്ച് കവര്‍ച്ചക്കാരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ് പൊലീസ്.

Related Articles
Next Story
Share it