നിര്‍ത്തിയിട്ട ലോറിക്ക് മുകളില്‍ ഉറങ്ങുന്നതിനിടെ വീണ് പരിക്കേറ്റ പാലക്കാട് സ്വദേശി മരിച്ചു

കുമ്പള: ലോറിയുടെ മുകളില്‍ നിന്ന് വീണ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ജീവനക്കാരന്‍ മരിച്ചു. പാലക്കാട് കിദപ്പെരിയാരത്തെ പരേതനായ ഹക്കീം-റാബിയ ദമ്പതികളുടെ മകന്‍ ഷഫീഖ് (31) ആണ് മരിച്ചത്. പാലക്കാട്ട് നിന്ന് പാര്‍സലുമായി വന്ന ലോറി ചൊവ്വാഴ്ച രാത്രി കുമ്പള പെര്‍വാഡ് പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു. ഡ്രൈവര്‍ ലോറിക്കകത്തും ഷഫീഖ് ലോറിയുടെ മുകളിലുമായി ഉറങ്ങാന്‍ കിടന്നതായിരുന്നു. രാത്രി പത്ത് മണിയോടെയാണ് ഷഫീഖ് ലോറിയുടെ മുകളില്‍ നിന്ന് വീണത്. ഗുരുതരമായി പരിക്കേറ്റ ഷഫീഖിനെ ഡ്രൈവറും പരിസരവാസികളും ചേര്‍ന്ന് മംഗളൂരുവിലെ […]

കുമ്പള: ലോറിയുടെ മുകളില്‍ നിന്ന് വീണ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ജീവനക്കാരന്‍ മരിച്ചു. പാലക്കാട് കിദപ്പെരിയാരത്തെ പരേതനായ ഹക്കീം-റാബിയ ദമ്പതികളുടെ മകന്‍ ഷഫീഖ് (31) ആണ് മരിച്ചത്. പാലക്കാട്ട് നിന്ന് പാര്‍സലുമായി വന്ന ലോറി ചൊവ്വാഴ്ച രാത്രി കുമ്പള പെര്‍വാഡ് പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു. ഡ്രൈവര്‍ ലോറിക്കകത്തും ഷഫീഖ് ലോറിയുടെ മുകളിലുമായി ഉറങ്ങാന്‍ കിടന്നതായിരുന്നു. രാത്രി പത്ത് മണിയോടെയാണ് ഷഫീഖ് ലോറിയുടെ മുകളില്‍ നിന്ന് വീണത്. ഗുരുതരമായി പരിക്കേറ്റ ഷഫീഖിനെ ഡ്രൈവറും പരിസരവാസികളും ചേര്‍ന്ന് മംഗളൂരുവിലെ വെന്‍ലോക് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സജ്‌ലയാണ് ഷഫീഖിന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്.

Related Articles
Next Story
Share it