കാട്ടുകുക്കെയില്‍ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ കണ്ട കുഞ്ഞ് മരിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

പെര്‍ള: പെര്‍ള-കാട്ടുകുക്കെ പെര്‍ളത്തടുക്കയില്‍ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ കണ്ട ഒന്നരവയസുകാരന്‍ മരിച്ചു. കുട്ടിയുടെ അമ്മ മാനസിക അസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നതിനാല്‍ പൊലീസ് അന്വേഷണം ആ വഴിക്ക് നീളുന്നു. ബാബു-ശാരദ ദമ്പതികളുടെ മകന്‍ സ്വസ്തിക് എന്ന സ്വാതിക് ആണ് മരിച്ചത്. കൂലിപ്പണി ചെയ്യുന്ന ബാബു ഇന്നലെ രാവിലെ ജോലിക്ക് പോയിരുന്നു. പിന്നീട് കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞ് എത്തിയതായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീടിന് 300 മീറ്റര്‍ അകലെയുള്ള പൊതുകിണറ്റില്‍ കുട്ടിയെ കണ്ടത്. അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്ത് ആരോഗ്യ വകുപ്പ് […]

പെര്‍ള: പെര്‍ള-കാട്ടുകുക്കെ പെര്‍ളത്തടുക്കയില്‍ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ കണ്ട ഒന്നരവയസുകാരന്‍ മരിച്ചു. കുട്ടിയുടെ അമ്മ മാനസിക അസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നതിനാല്‍ പൊലീസ് അന്വേഷണം ആ വഴിക്ക് നീളുന്നു. ബാബു-ശാരദ ദമ്പതികളുടെ മകന്‍ സ്വസ്തിക് എന്ന സ്വാതിക് ആണ് മരിച്ചത്. കൂലിപ്പണി ചെയ്യുന്ന ബാബു ഇന്നലെ രാവിലെ ജോലിക്ക് പോയിരുന്നു. പിന്നീട് കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞ് എത്തിയതായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീടിന് 300 മീറ്റര്‍ അകലെയുള്ള പൊതുകിണറ്റില്‍ കുട്ടിയെ കണ്ടത്. അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്ത് ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിച്ചു.
തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കുട്ടിയുടെ അമ്മ ശാരദ മാനസിക അസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവത്രെ. ഇതേ തുടര്‍ന്ന് ശാരദയെ പരിശോധനക്ക് വിധേയമാക്കിയ ശേഷം കര്‍ണാടക പുത്തൂരിലെ വീട്ടിലേക്ക് മാറ്റി. കുട്ടിയുടെ മരണം സംബന്ധിച്ച് പൊലീസ് ഊര്‍ജിതമായി അന്വേഷിച്ചുവരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് ബാബുവും ശാരദയും വിവാഹിതരായത്.

Related Articles
Next Story
Share it