ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പോഷകാഹാരമേള സംഘടിപ്പിച്ചു

ചെമനാട്: ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രവര്‍ത്തിപരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പോഷകാഹാരമേള സംഘടിപ്പിച്ചു. എട്ട്, ഒന്‍പത് ക്ലാസുകളിലെ ആദ്യത്തെ യൂണിറ്റായ ആഹാരവും കൃഷിയും എന്ന പാഠഭാഗത്തെ ആസ്പദമാക്കിയാണ് കുട്ടികള്‍ പോഷകാഹാരം തയ്യാറാക്കിയത്. മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട ജീവകങ്ങള്‍, പൊട്ടാസ്യം, കാത്സ്യം, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് ഇങ്ങനെ എല്ലാ സവിശേഷതകളും ഉള്ള പോഷക സമുദ്ധവും ആരോഗ്യകരവും സമീകൃതവുമായ ഏതാനും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലളിതമായ രീതിയില്‍ തയ്യാക്കുന്ന വിധം പരിചയപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് […]

ചെമനാട്: ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രവര്‍ത്തിപരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പോഷകാഹാരമേള സംഘടിപ്പിച്ചു. എട്ട്, ഒന്‍പത് ക്ലാസുകളിലെ ആദ്യത്തെ യൂണിറ്റായ ആഹാരവും കൃഷിയും എന്ന പാഠഭാഗത്തെ ആസ്പദമാക്കിയാണ് കുട്ടികള്‍ പോഷകാഹാരം തയ്യാറാക്കിയത്. മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട ജീവകങ്ങള്‍, പൊട്ടാസ്യം, കാത്സ്യം, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് ഇങ്ങനെ എല്ലാ സവിശേഷതകളും ഉള്ള പോഷക സമുദ്ധവും ആരോഗ്യകരവും സമീകൃതവുമായ ഏതാനും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലളിതമായ രീതിയില്‍ തയ്യാക്കുന്ന വിധം പരിചയപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അമ്പതില്‍പരം കുട്ടികള്‍ പോഷകാഹാരം തയ്യാറാക്കി സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനത്തില്‍ പ്രാദേശികമായി ലഭ്യമായ തകര, തഴുതാമ, മത്തന്‍ ഇല, കൊടിതൂവ, പച്ച ചീര, കൊടങ്ങല്‍, ചുവന്ന ചീര, ചായ മന്‍സില്‍, വേലി ചീര, കപ്പ ചീര, കോവയില തുടങ്ങിയ ഇലക്കറികളും ചക്ക വിഭവങ്ങളായ ചക്ക ഹലുവ, ചക്കജാം, ചക്കക്കുരു ജ്യൂസ്, ചക്കക്കുരു-പയറ് കറിയും ചേനതണ്ട് വറവ്, പപ്പായപോള, ബനാനകേക്ക്, മധുരക്കിഴങ്ങ് പുഴുക്ക്, കപ്പപുഴുക്ക്, ചിക്കു ഫുഡിങ്ങ്, ക്യാരറ്റ് ഹലുവ, ചോളം പുഴുക്ക് തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗവും ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ ബദറുല്‍ മുനീര്‍ എല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് പിഎം അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ രേഖ എം.പി സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റര്‍ കെ വിജയന്‍, പിടിഎ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബിഎച്ച് അബ്ദുല്‍ ഖാദര്‍, ജമാഅത്ത് സെക്രട്ടി സി എച്ച് സാജു എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it