സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നവവധു മരിച്ചു
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈ സി.പി.സി.ആര്‍.ഐ. ഗസ്റ്റ് ഹൗസിന് സമീപം കഴിഞ്ഞ ദിവസം സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നവവധു മരിച്ചു.വിദ്യാനഗര്‍ പന്നിപ്പാറയിലെ അസീസിന്റെ ഭാര്യയും ഉപ്പള സംത്തടുക്ക ചെക്ക് പോസ്റ്റിന് സമീപത്തെ അബ്ദുല്‍ഖാദറിന്റെയും നഫീസയുടേയും മകളുമായ ഖദീജ (24)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് അസീസ് (29) മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അസീസും ഖദീജയും സ്‌കൂട്ടറില്‍ കാസര്‍കോട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് കാര്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആദ്യം […]

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈ സി.പി.സി.ആര്‍.ഐ. ഗസ്റ്റ് ഹൗസിന് സമീപം കഴിഞ്ഞ ദിവസം സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നവവധു മരിച്ചു.
വിദ്യാനഗര്‍ പന്നിപ്പാറയിലെ അസീസിന്റെ ഭാര്യയും ഉപ്പള സംത്തടുക്ക ചെക്ക് പോസ്റ്റിന് സമീപത്തെ അബ്ദുല്‍ഖാദറിന്റെയും നഫീസയുടേയും മകളുമായ ഖദീജ (24)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് അസീസ് (29) മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അസീസും ഖദീജയും സ്‌കൂട്ടറില്‍ കാസര്‍കോട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് കാര്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആദ്യം കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഖദീജ മരണത്തിന് കീഴടങ്ങിയത്. മെയ് നാലിനാണ് ഇവര്‍ വിവാഹിതരായത്. ഖദീജയുടെ സഹോദരങ്ങള്‍: സമീര്‍, സുബൈര്‍, ഇര്‍ഷാദ്, മുദസിര്‍, ഇര്‍ഷാന, ഇര്‍ഫാന.