ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ജനറല്‍ ആസ്പത്രിയിലേക്ക് പുതുവഴി ഒരുങ്ങുന്നു

കാസര്‍കോട്: ഗതാഗതകുരുക്ക് ഒഴിവാക്കാനും രോഗികള്‍ക്ക് സൗകര്യാര്‍ത്ഥവും കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് പുതിയ പാത ഒരുങ്ങുന്നു. കാസര്‍കോട് ആനവാതുക്കല്‍ റോഡില്‍ നിന്നാണ് ജനറല്‍ ആസ്പത്രിയിലേക്ക് പുതിയ പാത നിര്‍മ്മിക്കുന്നത്. നഗരസഭക്ക് കീഴില്‍ 33 ലക്ഷം രൂപ ചെലവിലാണ് കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിക്കുന്നത്. പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് അറിയിച്ചു. പുതിയ റോഡ് പൂര്‍ത്തിയാകുന്നതോടെ ആസ്പത്രിയിലേക്കുള്ള പ്രവേശനം പ്രധാന കവാടത്തിലൂടെയും തിരിച്ച് പോക്ക് പുതിയ റോഡിലൂടെയുമായി ക്രമീകരിച്ചേക്കും. നഗരത്തിലെ ഗതാഗതകുരുക്കിനും പരിഹാരമാവും. […]

കാസര്‍കോട്: ഗതാഗതകുരുക്ക് ഒഴിവാക്കാനും രോഗികള്‍ക്ക് സൗകര്യാര്‍ത്ഥവും കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് പുതിയ പാത ഒരുങ്ങുന്നു. കാസര്‍കോട് ആനവാതുക്കല്‍ റോഡില്‍ നിന്നാണ് ജനറല്‍ ആസ്പത്രിയിലേക്ക് പുതിയ പാത നിര്‍മ്മിക്കുന്നത്. നഗരസഭക്ക് കീഴില്‍ 33 ലക്ഷം രൂപ ചെലവിലാണ് കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിക്കുന്നത്. പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് അറിയിച്ചു. പുതിയ റോഡ് പൂര്‍ത്തിയാകുന്നതോടെ ആസ്പത്രിയിലേക്കുള്ള പ്രവേശനം പ്രധാന കവാടത്തിലൂടെയും തിരിച്ച് പോക്ക് പുതിയ റോഡിലൂടെയുമായി ക്രമീകരിച്ചേക്കും. നഗരത്തിലെ ഗതാഗതകുരുക്കിനും പരിഹാരമാവും. അതേ സമയം ജനറല്‍ ആസ്പത്രിയിലെ മോര്‍ച്ചറിക്കും ആധുനിക രീതിയിലുള്ള കെട്ടിടത്തിനും അനുമതിയായിട്ടുണ്ട്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പണിയുക. പ്രധാന കവാടത്തിന് സമീപത്തായാണ് പുതിയ മോര്‍ച്ചറി നിര്‍മ്മിക്കുക.

Related Articles
Next Story
Share it