ഉബൈച്ചാന്റെ സ്‌കൂളിന് പുതിയ കെട്ടിടം പണിയുന്നു, നിര്‍മ്മാണോദ്ഘാടനം വെള്ളിയാഴ്ച

തളങ്കര: കാസര്‍കോടിന് വിദ്യാഭ്യാസത്തിന്റെ വെളിച്ചം പകര്‍ന്ന കവി ടി. ഉബൈദിന്റെ പേരിലുള്ള തളങ്കര പള്ളിക്കാലിലെ മുഇസ്സുല്‍ ഇസ്ലാം എ.എല്‍.പി. സ്‌കൂളിന് (ഉബൈച്ചാന്റെ സ്‌കൂള്‍)പുതിയ ഇരുനില കെട്ടിടം പണിയുന്നു. കാലപ്പഴക്കം മൂലം പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ രണ്ടുനില കെട്ടിടം പണിയുന്നത്. 70 ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന സ്‌കൂളിന്റെ നിര്‍മ്മാണം നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെയാണ് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ നിര്‍മ്മാണത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം 29 ന് വെള്ളിയാഴ്ച നാല് മണിക്ക് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. […]

തളങ്കര: കാസര്‍കോടിന് വിദ്യാഭ്യാസത്തിന്റെ വെളിച്ചം പകര്‍ന്ന കവി ടി. ഉബൈദിന്റെ പേരിലുള്ള തളങ്കര പള്ളിക്കാലിലെ മുഇസ്സുല്‍ ഇസ്ലാം എ.എല്‍.പി. സ്‌കൂളിന് (ഉബൈച്ചാന്റെ സ്‌കൂള്‍)പുതിയ ഇരുനില കെട്ടിടം പണിയുന്നു. കാലപ്പഴക്കം മൂലം പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ രണ്ടുനില കെട്ടിടം പണിയുന്നത്. 70 ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന സ്‌കൂളിന്റെ നിര്‍മ്മാണം നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെയാണ് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ നിര്‍മ്മാണത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം 29 ന് വെള്ളിയാഴ്ച നാല് മണിക്ക് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വ്വഹിക്കും. യഹ്‌യ തളങ്കര ചെയര്‍മാനും നഗരസഭാ ചെയര്‍മാന്‍ കൂടിയായ അഡ്വ. വി.എം. മുനീര്‍ ജനറല്‍ കണ്‍വീനറും കെ.എം. ബഷീര്‍ ട്രഷററുമായുള്ള സ്‌കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കുറ്റിയടിക്കല്‍ ചടങ്ങില്‍ അഡ്വ. വി.എം. മുനീര്‍ സ്വാഗതം പറയും. മുഇസ്സുല്‍ ഇസ്ലാം സംഘം പ്രസിഡണ്ട് കെ.എം. അബ്ദുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന വെല്‍ഫെയര്‍ കമ്മിറ്റി യോഗം സ്‌കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനോദ്ഘാടന ചടങ്ങിന് അന്തിമ രൂപം നല്‍കി. നൂറ് വര്‍ഷം പിന്നിട്ട കലാലയത്തിന് പുതിയ കെട്ടിടം പണിയുന്നതിന്റെ ആഹ്‌ളാദത്തിലാണ് നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും.

Related Articles
Next Story
Share it