പ്രതീക്ഷ കമ്മ്യൂണിക്കേഷന്റെ പുതിയ ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങി

കാസര്‍കോട്: ഓട്ടോ തൊഴിലാളി കൂട്ടായ്മ സംരംഭമായ പ്രതീക്ഷ കമ്മ്യൂണികേഷന്‍സിന്റെ ഒമ്പതാമത്തെ ബ്രാഞ്ച് നുള്ളിപ്പാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ഇറക്കോടന്‍ ഹരീന്ദ്രന്‍, എസ്.ടി.യു നേതാക്കളായ സുബൈര്‍മാര അഷ്‌റഫ്, മുതലപ്പാറ സൈനുദ്ദീന്‍, ബി.എം.എസ് കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിക്കണ്ണന്‍, ഐ.എന്‍.ടി.യു.സി നേതാവ് രാമകൃഷ്ണന്‍, ഐ.എന്‍.ടി യു.സി കാഞ്ഞങ്ങാട് ജില്ലാ സെക്രട്ടറി പി.വി ബാലകൃഷ്ണന്‍, പവിത്രന്‍ തില്ലങ്കേരി, രാജേഷ് ചാലക്കര, പ്രജിത് […]

കാസര്‍കോട്: ഓട്ടോ തൊഴിലാളി കൂട്ടായ്മ സംരംഭമായ പ്രതീക്ഷ കമ്മ്യൂണികേഷന്‍സിന്റെ ഒമ്പതാമത്തെ ബ്രാഞ്ച് നുള്ളിപ്പാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ഇറക്കോടന്‍ ഹരീന്ദ്രന്‍, എസ്.ടി.യു നേതാക്കളായ സുബൈര്‍മാര അഷ്‌റഫ്, മുതലപ്പാറ സൈനുദ്ദീന്‍, ബി.എം.എസ് കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിക്കണ്ണന്‍, ഐ.എന്‍.ടി.യു.സി നേതാവ് രാമകൃഷ്ണന്‍, ഐ.എന്‍.ടി യു.സി കാഞ്ഞങ്ങാട് ജില്ലാ സെക്രട്ടറി പി.വി ബാലകൃഷ്ണന്‍, പവിത്രന്‍ തില്ലങ്കേരി, രാജേഷ് ചാലക്കര, പ്രജിത് ധര്‍മ്മശാല, മോഹനന്‍ മങ്ങാട് തുടങ്ങിയവര്‍ പങ്കെടുത്തു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഫാത്തിമ അഫ്‌നയ്ക്ക് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഉപഹാരം കൈമാറി. എസ്.എം.എ ബാധിച്ച വടകരയിലെ സിയാ ഫാത്തിമയുടെ ചികിത്സ ധനസഹായ ഫണ്ടിലേക്ക് പ്രതീക്ഷ കമ്മ്യൂണി സ്‌റ്റേഷന്‍സിന്റെ ചാരിറ്റി ഫണ്ടില്‍ നിന്നും ധനസഹായം എം.എല്‍.എ കൈമാറി.

Related Articles
Next Story
Share it