കോഴിക്കോട്ടെ മദ്രസാധ്യാപകന്റെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ഉപ്പള സ്വദേശി അറസ്റ്റില്‍

ഉപ്പള: കോഴിക്കോട് പയ്യോളിയില്‍ മദ്രസാ അധ്യാപകനെയും ഭാര്യയെയും കബളിപ്പിച്ച് 7 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള പത്വാടിയിലെ മുഹമ്മദ് ഷാഫി (32)യെയാണ് പയ്യോളി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട്ട് നിന്നാണ് മുഹമ്മദ് ഷാഫി പൊലീസ് പിടിയിലായത്. പാലക്കാട് സ്വദേശിയും പയ്യോളിയില്‍ താമസക്കാരനുമായ മദ്രസാ അധ്യാപകന്‍ ഇസ്മായിലിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ പ്രതിയാണ് […]

ഉപ്പള: കോഴിക്കോട് പയ്യോളിയില്‍ മദ്രസാ അധ്യാപകനെയും ഭാര്യയെയും കബളിപ്പിച്ച് 7 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള പത്വാടിയിലെ മുഹമ്മദ് ഷാഫി (32)യെയാണ് പയ്യോളി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട്ട് നിന്നാണ് മുഹമ്മദ് ഷാഫി പൊലീസ് പിടിയിലായത്. പാലക്കാട് സ്വദേശിയും പയ്യോളിയില്‍ താമസക്കാരനുമായ മദ്രസാ അധ്യാപകന്‍ ഇസ്മായിലിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ പ്രതിയാണ് ഷാഫി. ഒരു മാസം മുമ്പ് ഇസ്മായിലിന്റെ വീട്ടിലേക്ക് നമസ്‌ക്കരിക്കാന്‍ എത്തിയതായിരുന്നു ഷാഫി. ഇസ്മായിലിന്റെ കിടപ്പു മുറിയിലെ അലമാരയില്‍ സൂക്ഷിച്ച പണവും സ്വര്‍ണ്ണാഭരണങ്ങളുമാണ് കവര്‍ന്നത്.
ഇതിന് ശേഷം ഇസ്മായിലിന്റെ ഭാര്യയോട് പണവും സ്വര്‍ണ്ണാഭരണങ്ങളും ചാത്തന്‍മാര്‍ കൊണ്ടുപോയിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം നഷ്ടപ്പെട്ട പണവും സ്വര്‍ണ്ണാഭരണങ്ങളും അലമാരയില്‍ തിരികെ എത്തുമെന്നും ഷാഫി വിശ്വസിപ്പിച്ചിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് അലമാര തുറന്നു നോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലായത്. ഇതേ തുടര്‍ന്ന് ഇസ്മായില്‍ പയ്യോളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്.ഐ. പ്രസാദ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിജോ രമേശ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it