ജഡ്ജി ചമഞ്ഞ് പൊലീസിനെ മണിക്കൂറുകളോളം വട്ടം കറക്കിയ തിരുവനന്തപുരം സ്വദേശി കാഞ്ഞങ്ങാട്ട് അറസ്റ്റില്‍
കാഞ്ഞങ്ങാട്: ജഡ്ജി ചമഞ്ഞ് പൊലീസിനെ മണിക്കൂറുകളോളം വട്ടം കറക്കിയ തിരുവനന്തപുരം സ്വദേശിയെ അറസ്റ്റ് ചെയ്തു. തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്തിനെ(43)യാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജഡ്ജി ആണെന്ന് പറഞ്ഞ് ഇന്നലെ രാത്രി മുതലാണ് പൊലീസിനെ ചുറ്റിക്കാന്‍ തുടങ്ങിയത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളി വന്നതോടെയാണ് പൊലീസ് യുവാവിന്റെ കെണിയില്‍ അല്‍പനേരം പെട്ടുപോയത്. ജഡ്ജിയുടെ കാര്‍ കേടായി റോഡില്‍ ഉണ്ടെന്നും ലോഡ്ജിലേക്ക് കൊണ്ടുപോകണമെന്നും പറഞ്ഞായിരുന്നു വിളി. ഇതില്‍ വിശ്വസിച്ച പൊലീസ് ഹൈവേയിലെത്തി ജഡ്ജിയെ സഹായിക്കാന്‍ ഒരുങ്ങി. തനിക്ക് […]

കാഞ്ഞങ്ങാട്: ജഡ്ജി ചമഞ്ഞ് പൊലീസിനെ മണിക്കൂറുകളോളം വട്ടം കറക്കിയ തിരുവനന്തപുരം സ്വദേശിയെ അറസ്റ്റ് ചെയ്തു. തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്തിനെ(43)യാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജഡ്ജി ആണെന്ന് പറഞ്ഞ് ഇന്നലെ രാത്രി മുതലാണ് പൊലീസിനെ ചുറ്റിക്കാന്‍ തുടങ്ങിയത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളി വന്നതോടെയാണ് പൊലീസ് യുവാവിന്റെ കെണിയില്‍ അല്‍പനേരം പെട്ടുപോയത്. ജഡ്ജിയുടെ കാര്‍ കേടായി റോഡില്‍ ഉണ്ടെന്നും ലോഡ്ജിലേക്ക് കൊണ്ടുപോകണമെന്നും പറഞ്ഞായിരുന്നു വിളി. ഇതില്‍ വിശ്വസിച്ച പൊലീസ് ഹൈവേയിലെത്തി ജഡ്ജിയെ സഹായിക്കാന്‍ ഒരുങ്ങി. തനിക്ക് ഭീഷണിയുണ്ടെന്നും ഉടന്‍ ലോഡ്ജില്‍ എത്തിക്കണമെന്നുമാണ് പറഞ്ഞത്. ആദ്യമൊന്നും സംശയം തോന്നാതിരുന്ന പോലീസ് വാഹനത്തില്‍തന്നെ പുതിയ കോട്ടയിലെ ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. ഇതിനിടെ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തി. എന്നാല്‍ ഫോണ്‍ സംസാരത്തിനിടെ താന്‍ ഡി.വൈ.എസ്.പി ആണെന്ന് അറിയാതെ പറഞ്ഞു പോയപ്പോള്‍ പൊലീസിന് സംശയം തോന്നി. പിന്നീടാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞത്. ബാഗ് പരിശോധിച്ചപ്പോള്‍ കൂടുതല്‍ സംശയം തോന്നി. ഒമ്പത് കേസുകളിലെ പ്രതിയാണ് ജഡ്ജി ചമഞ്ഞു പൊലീസിനെ കബളിപ്പിച്ചതെന്ന് പുലര്‍ച്ചെയാടെയാണ് മനസ്സിലായത്. പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരുന്നു. ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, എസ്.ഐ കെപി സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.