കഞ്ചാവുമായി തായലങ്ങാടി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: 40 ഗ്രാം കഞ്ചാവുമായി തായലങ്ങാടി സ്വദേശിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. തായലങ്ങാടി സ്വദേശിയും മധൂര്‍ ഉളിയത്തടുക്ക ചെന്നക്കോട് താമസക്കാരനുമായ കെ.ഇ അബ്ദുല്‍ ഖാദറി(61)നെയാണ് കാസര്‍കോട് എസ്.ഐ പി.കെ അബ്ദുല്‍ റസാഖും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രിയോടെ തായലങ്ങാടി എസ്.ബി.ഐ ബാങ്കിന് സമീപം വെച്ചാണ് അബ്ദുല്‍ ഖാദറിനെ കഞ്ചാവുമായി പിടിച്ചത്. വില്‍പ്പനക്കായി കയ്യില്‍ കരുതിയ കഞ്ചാവാണ് പിടിച്ചത്.അബ്ദുല്‍ ഖാദര്‍ മുമ്പും കഞ്ചാവ് കേസില്‍ പിടിയിലായിരുന്നു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന പ്രധാന കണ്ണിയാണ് അബ്ദുല്‍ […]

കാസര്‍കോട്: 40 ഗ്രാം കഞ്ചാവുമായി തായലങ്ങാടി സ്വദേശിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. തായലങ്ങാടി സ്വദേശിയും മധൂര്‍ ഉളിയത്തടുക്ക ചെന്നക്കോട് താമസക്കാരനുമായ കെ.ഇ അബ്ദുല്‍ ഖാദറി(61)നെയാണ് കാസര്‍കോട് എസ്.ഐ പി.കെ അബ്ദുല്‍ റസാഖും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രിയോടെ തായലങ്ങാടി എസ്.ബി.ഐ ബാങ്കിന് സമീപം വെച്ചാണ് അബ്ദുല്‍ ഖാദറിനെ കഞ്ചാവുമായി പിടിച്ചത്. വില്‍പ്പനക്കായി കയ്യില്‍ കരുതിയ കഞ്ചാവാണ് പിടിച്ചത്.
അബ്ദുല്‍ ഖാദര്‍ മുമ്പും കഞ്ചാവ് കേസില്‍ പിടിയിലായിരുന്നു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന പ്രധാന കണ്ണിയാണ് അബ്ദുല്‍ ഖാദറെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.

Related Articles
Next Story
Share it