തായലങ്ങാടി സ്വദേശി മുംബൈയില്‍ അന്തരിച്ചു

മുംബൈ: കാസര്‍കോട് തായലങ്ങാടി സ്വദേശിയും മുംബൈയില്‍ സ്ഥിരതാമസക്കാരനുമായ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. തായലങ്ങാടി ബെദിര ഹൗസില്‍ പരേതാനയ എ.എച്ച് അബ്ദുല്‍ റഹ്മാന്റെയും നാദിറ പര്‍വിണിന്റെയും മകന്‍ ഫൈസല്‍ അബ്ദുല്‍ റഹ്മാന്‍ (42) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുംബൈയില്‍ ടൈ ഫാക്ടറിയും ഫുട്‌വെയര്‍ ഷോപ്പും നടത്തിവരികയായിരുന്നു. വലിയൊരു സൗഹൃദത്തിനുടമയും വലിയ കുടുംബ സ്‌നേഹിയുമായിരുന്നു. മുംബൈയില്‍ കുടുംബസമേതം സ്ഥിരതാമസമാണെങ്കിലും നാട്ടില്‍ കുടുംബാംഗങ്ങളുടെ വിശേഷ ചടങ്ങുകളിലൊക്കെ […]

മുംബൈ: കാസര്‍കോട് തായലങ്ങാടി സ്വദേശിയും മുംബൈയില്‍ സ്ഥിരതാമസക്കാരനുമായ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. തായലങ്ങാടി ബെദിര ഹൗസില്‍ പരേതാനയ എ.എച്ച് അബ്ദുല്‍ റഹ്മാന്റെയും നാദിറ പര്‍വിണിന്റെയും മകന്‍ ഫൈസല്‍ അബ്ദുല്‍ റഹ്മാന്‍ (42) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുംബൈയില്‍ ടൈ ഫാക്ടറിയും ഫുട്‌വെയര്‍ ഷോപ്പും നടത്തിവരികയായിരുന്നു. വലിയൊരു സൗഹൃദത്തിനുടമയും വലിയ കുടുംബ സ്‌നേഹിയുമായിരുന്നു. മുംബൈയില്‍ കുടുംബസമേതം സ്ഥിരതാമസമാണെങ്കിലും നാട്ടില്‍ കുടുംബാംഗങ്ങളുടെ വിശേഷ ചടങ്ങുകളിലൊക്കെ പങ്കെടുക്കാനായി ഇടക്കിടെ വരാറുണ്ടായിരുന്നു. ഭാര്യ: മെഹ്‌റൂന്‍. മക്കള്‍: ഫലാസ് അബ്ദുല്‍ റഹ്മാന്‍, ഹാഫിയ. സഹോദരങ്ങള്‍: എ.ആര്‍ മെഹബൂബ്, സമീര്‍ ബദിര, രിയാഫ് അബ്ദുല്‍ റഹ്മാന്‍, സമീറ, രേഷ്മ, നാസിയ

Related Articles
Next Story
Share it