തളങ്കര: ഫുട്ബോള്‍ കളിക്കിടെ തളങ്കര സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. തളങ്കര പള്ളിക്കാലിലെ ഹസന് കുട്ടി (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഗവ. മുസ്ലിം ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതരായ കെഎസ് മുഹമ്മദ് കുഞ്ഞി ഹാജി-ബീഫാത്തിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: റാബിയ. മക്കള്‍: ആതിഫ്, ഹാഫിസ. സഹോദരങ്ങള്‍: ജലീല്‍, ശംസുദ്ദീന്‍, ത്വാഹ, റഹ്മതുല്ല, അബ്ദുല്ല, ഹാരിസ്, ആരിഫ്, ആസിയ, ശഅസിയ, റഹ്മത് ബീവി.