തളങ്കര തെരുവത്ത് സ്വദേശി ബംഗളൂരുവില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

കാസര്‍കോട്: ബംഗളൂരുവില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച കാസര്‍കോട് തെരുവത്ത് സ്വദേശിയായ യുവാവിന്റെ മയ്യത്ത് ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും. കാസര്‍കോട് തെരുവത്തെ മുസദ്ദിക്ക് മടിക്കേരിയുടെയും സാക്കിറയുടെയും മകന്‍ വി.എം മജാസ്(34)ആണ് മരിച്ചത്. ഇന്നലെ ബംഗളൂരു സില്‍ക്ക് ബോര്‍ഡ് മേല്‍പ്പാലത്തിലുണ്ടായ ബൈക്കപകടത്തിലാണ് മജാസ് മരിച്ചത്. മജാസ് മടിവാളയില്‍ നിന്ന് ബൊമ്മനഹള്ളിയിലെ താമസസ്ഥലത്തേക്ക് പോകുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെ മജാസ് തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മജാസിനെ ഉടന്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മയ്യത്ത് […]

കാസര്‍കോട്: ബംഗളൂരുവില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച കാസര്‍കോട് തെരുവത്ത് സ്വദേശിയായ യുവാവിന്റെ മയ്യത്ത് ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും. കാസര്‍കോട് തെരുവത്തെ മുസദ്ദിക്ക് മടിക്കേരിയുടെയും സാക്കിറയുടെയും മകന്‍ വി.എം മജാസ്(34)ആണ് മരിച്ചത്. ഇന്നലെ ബംഗളൂരു സില്‍ക്ക് ബോര്‍ഡ് മേല്‍പ്പാലത്തിലുണ്ടായ ബൈക്കപകടത്തിലാണ് മജാസ് മരിച്ചത്. മജാസ് മടിവാളയില്‍ നിന്ന് ബൊമ്മനഹള്ളിയിലെ താമസസ്ഥലത്തേക്ക് പോകുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെ മജാസ് തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മജാസിനെ ഉടന്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മയ്യത്ത് രാത്രിയോടെ മാലിക് ദീനാര്‍ വലിയ ജുമാ അത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കും. ബംഗളൂരു ഐ.ടി കമ്പനിയില്‍ ജീവനക്കാരനായിരുന്നു മജാസ്. ഭാര്യ: മുംതാസ്. സഹോദരങ്ങള്‍: ഇജാസ്. സഫ്രിന്‍.

Related Articles
Next Story
Share it