തളങ്കര: ജദീദ്റോഡിന് സമീപം പട്ടേല്‍ റോഡ് സ്വദേശിയും മാലിക്ദീനാര്‍ പള്ളിക്ക് സമീപം താമസക്കാരനുമായ അഷ്റഫ് എന്ന അച്ചപ്പു(48) അന്തരിച്ചു. പരേതനായ കുഞ്ഞാമുവിന്റെയും ബീഫാത്തിമയുടെയും മകനാണ്. നേരത്തെ ദുബായിലായിരുന്നു. ഇന്ന് രാവിലെ ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ച് ഇന്നലെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: തസ്നി. മക്കള്‍: തഹാനിയ, നിഹാ ഫാത്തിമ, മഹദിയ, അഹ്മദ് ദിഷാന് മഹ്ഫില്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഹഫ്സ, നബീസ, താഹിറ, റാഷിദ, പരേതനായ നൗഷാദ്.