തളങ്കര: തളങ്കര ഖാസിലൈന്‍ സ്വദേശിയും എം.ജി റോഡിന് സമീപം താമസക്കാരനുമായിരുന്ന മൊയ്തു (54) അന്തരിച്ചു. ഖാസിലൈനിലെ പരേതനായ അബ്ദുല്ലയുടേയുംഖദീജയുടേയും മകനാണ്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം. തായലങ്ങാടി, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ആക്രി മൊത്തവ്യാപാരം നടത്തിയിരുന്നു. തളങ്കരയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന ഇസ്സുല്വഥന് ക്ലബ്ബിലെ ഗായകന് കൂടിയായിരുന്നു. നിരവധി സുഹൃദ് വലയത്തിന്റെ ഉടമയാണ്. തളങ്കര ഗവ. മുസ്ലീം ഹൈസ്കൂളിലെ എസ്.എസ്.എല്‍.സി 1982 ബാച്ച് ഗ്രൂപ്പിലെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: മിസ്രിയ. മക്കള്‍: മിര്‍ഷാദ് (ഗള്‍ഫ്), മസ്ന, മിന്‍ഷാന. മരുമകന്: നൗഫല്‍ (ഖത്തര്‍). സഹോദരി: ബീവി. തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.