തമിഴ്‌നാട് സ്വദേശി ആരിക്കാടി പുഴയില്‍ മുങ്ങിമരിച്ചു

കുമ്പള: തമിഴ്നാട് സ്വദേശിയായ വയോധികന്‍ ആരിക്കാടി പുഴയില്‍ മുങ്ങിമരിച്ചു. തമിഴ്നാട് തഞ്ചാവൂരിലെ കുമാര്‍ ഷണ്‍മുഖന്‍(61)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കുമാറിനെ പുഴയില്‍ കാണാതായത്. പരിസരവാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിനെ തുടര്‍ന്ന് രണ്ടുമണിക്കൂറിന് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉപേക്ഷിച്ചനിലയില്‍ കണ്ട ബാഗ് പോലീസ് പരിശോധിച്ചപ്പോഴാണ് തമിഴ്‌നാട് സ്വദേശിയുടെ രേഖകള്‍ കണ്ടത്.

Related Articles
Next Story
Share it