കാസര്‍കോട്: തളങ്കര ദീനാര്‍ നഗര്‍ സ്വദേശിയും മക്ക മസ്ജിദുല്‍ ഹറം പരിസരത്തെ വ്യാപാരിയും കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിലെ സ്റ്റാര്‍ സിസ്റ്റം ഇലക്ട്രോണിക്ക് പാട്ട്ണറുമായ അബ്ദുല്‍ മജീദിന്റെ മകന് ഹസ്സാം അബ്ദുല്‍ മജീദ് (18) മക്കയിലെ സാഹിര്‍ ആസ്പത്രിയില്‍ ഇന്ന് രാവിലെ മരണപ്പെട്ടു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ന്യൂറോഫൈബ്രോമ രോഗബാധിതനായിരുന്നു. മാതാവ്: സിയാന. സഹോദരങ്ങള്‍: മാസിന്, സയാന്, ആയിഷ. മയ്യത്ത് മക്കയില്‍ ഖബറടക്കും.