അഫ്ഗാന്‍ ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് ക്ഷണം ലഭിച്ച് തളങ്കര തെരുവത്ത് സ്വദേശി

ദുബായ്: അഫ്ഗാന്‍-ബംഗ്ലാദേശ് പര്യടനത്തില്‍ അഫ്ഗാന്‍ ടീമിനുള്ള പരിശീലന ക്യാമ്പിലേക്ക് നട്ട് ബോളറായി ക്ഷണം ലഭിച്ച് കാസര്‍കോട് തളങ്കര തെരുവത്ത് സ്വദേശി. ദുബായിലെ ജെ.എം.ആര്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബില്‍ പരിശീലകനായി ജോലി ചെയ്യുന്ന തെരുവത്ത് സ്വദേശി ഫര്‍ദാനാണ് അഫ്ഗാന്‍ പരിശീലന ക്യാമ്പിലേക്ക് ക്ഷണം ലഭിച്ചത്. ജെ.എം.ആര്‍ ക്ലബ്ബിന് വേണ്ടി ഫര്‍ദാന്‍ നിരവധി മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.കാസര്‍കോട് ടീമിനും സോണല്‍ ടീമിനും വേണ്ടി നിരവധി തവണ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഫര്‍ദാന്‍ സംസ്ഥാന തലത്തില്‍ അണ്ടര്‍-16 ടീമിലും ഇടം നേടിയിരുന്നു. സോണല്‍ തലത്തിലെ […]

ദുബായ്: അഫ്ഗാന്‍-ബംഗ്ലാദേശ് പര്യടനത്തില്‍ അഫ്ഗാന്‍ ടീമിനുള്ള പരിശീലന ക്യാമ്പിലേക്ക് നട്ട് ബോളറായി ക്ഷണം ലഭിച്ച് കാസര്‍കോട് തളങ്കര തെരുവത്ത് സ്വദേശി. ദുബായിലെ ജെ.എം.ആര്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബില്‍ പരിശീലകനായി ജോലി ചെയ്യുന്ന തെരുവത്ത് സ്വദേശി ഫര്‍ദാനാണ് അഫ്ഗാന്‍ പരിശീലന ക്യാമ്പിലേക്ക് ക്ഷണം ലഭിച്ചത്. ജെ.എം.ആര്‍ ക്ലബ്ബിന് വേണ്ടി ഫര്‍ദാന്‍ നിരവധി മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.
കാസര്‍കോട് ടീമിനും സോണല്‍ ടീമിനും വേണ്ടി നിരവധി തവണ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഫര്‍ദാന്‍ സംസ്ഥാന തലത്തില്‍ അണ്ടര്‍-16 ടീമിലും ഇടം നേടിയിരുന്നു. സോണല്‍ തലത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ക്യാമ്പിലേക്ക് പരിശീലനത്തിനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ദുബായിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ ജെ.എം.ആര്‍ ക്രിക്കറ്റ് ക്ലബ്ബില്‍ എത്തുകയായിരുന്നു. ക്രിക്കറ്റ് കളിക്കാരന്‍ കൂടിയായ അച്ചപ്പു തെരുവത്തിന്റെ മകനാണ്.

Related Articles
Next Story
Share it