തളങ്കര സ്വദേശി ദുബായില്‍ അന്തരിച്ചു

തളങ്കര: തളങ്കര സ്വദേശിയായ യുവാവ് ദുബായില്‍ അന്തരിച്ചു. തളങ്കര ദീനാര്‍ നഗറിലെ ടി.എ മന്‍സൂറിന്റെയും ജുബൈര്യയുടെയും മകന്‍ അബ്ദുല്‍ റഹ്മാന്‍ ഫര്‍സീന്‍ (30) ആണ് മരിച്ചത്. ദേര സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിലെ പോപ്പുലര്‍ ഓട്ടോ പാര്‍ട്‌സില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാത്രി ദുബായ് സമയം 11 മണിയോടെയാണ് മരണം. ദേര നൈഫിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.പനിയും തലവേദനയും കാരണം രണ്ട് ദിവസമായി ഫര്‍സീന്‍ ജോലിക്ക് പോയിരുന്നില്ല. പിതാവ് മന്‍സൂറിനും സഹോദരന്‍ ഫയ്‌സിനും പോപ്പുലര്‍ ഓട്ടോ പാര്‍ട്‌സില്‍ തന്നെയാണ് ജോലി. […]

തളങ്കര: തളങ്കര സ്വദേശിയായ യുവാവ് ദുബായില്‍ അന്തരിച്ചു. തളങ്കര ദീനാര്‍ നഗറിലെ ടി.എ മന്‍സൂറിന്റെയും ജുബൈര്യയുടെയും മകന്‍ അബ്ദുല്‍ റഹ്മാന്‍ ഫര്‍സീന്‍ (30) ആണ് മരിച്ചത്. ദേര സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിലെ പോപ്പുലര്‍ ഓട്ടോ പാര്‍ട്‌സില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാത്രി ദുബായ് സമയം 11 മണിയോടെയാണ് മരണം. ദേര നൈഫിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
പനിയും തലവേദനയും കാരണം രണ്ട് ദിവസമായി ഫര്‍സീന്‍ ജോലിക്ക് പോയിരുന്നില്ല. പിതാവ് മന്‍സൂറിനും സഹോദരന്‍ ഫയ്‌സിനും പോപ്പുലര്‍ ഓട്ടോ പാര്‍ട്‌സില്‍ തന്നെയാണ് ജോലി. വിസിറ്റിംഗ് വിസയില്‍ എത്തിയ ഫര്‍സീന്റെ ഉമ്മയും ഇളയ സഹോദരന്‍ മാസിമും കുറച്ചുദിവസമായി ദുബായിലുണ്ട്. എല്ലാവരും ഇന്നലെ രാത്രി പുറത്തുപോയ സമയത്താണ് ഫര്‍സീന്റെ മരണം. മയ്യത്ത് ദുബായില്‍ ഖബറടക്കും.

Related Articles
Next Story
Share it