ഡോക്ടറുടെ വ്യാജ പ്രൊഫൈലുണ്ടാക്കി ക്ലിനിക്ക് തുടങ്ങാനെന്ന പേരില്‍ 8 ലക്ഷം രൂപ തട്ടിയ സൂറത്ത്കല്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: മാട്രിമോണിയല്‍ സൈറ്റില്‍ ഡോക്ടറുടെ വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയില്‍ നിന്ന് 8 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മംഗളൂരു സൂറത്ത്കല്‍ സ്വദേശിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്ത്കല്ലിലെ ബിനോയ് ഷെട്ടി എന്ന സനത്ത് ഷെട്ടി (33)യെയാണ് കാസര്‍കോട് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന, അഡി.എസ്.പി പി.കെ രാജു എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റില്‍ ഡോക്ടര്‍ എന്ന […]

കാസര്‍കോട്: മാട്രിമോണിയല്‍ സൈറ്റില്‍ ഡോക്ടറുടെ വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയില്‍ നിന്ന് 8 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മംഗളൂരു സൂറത്ത്കല്‍ സ്വദേശിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്ത്കല്ലിലെ ബിനോയ് ഷെട്ടി എന്ന സനത്ത് ഷെട്ടി (33)യെയാണ് കാസര്‍കോട് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന, അഡി.എസ്.പി പി.കെ രാജു എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റില്‍ ഡോക്ടര്‍ എന്ന വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് ബിനോയ് ഒരു യുവതിയുമായി അടുപ്പം സ്ഥധാപിക്കുകയും പുതിയ ക്ലിനിക് തുടങ്ങാനെന്ന വ്യാജേന യുവതിയില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതി. പ്രതിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ മാസങ്ങളായി സൈബര്‍ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. മുബൈ, ഹൈദരബാദ്, ബംഗളൂരു തുടങ്ങിയ ഇടങ്ങളില്‍ മാറിമാറി താംസിച്ചിരുന്ന ബിനോയ് ഷെട്ടിയെ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് സൂറത്ത്കല്ലില്‍ വെച്ച് പൊലീസ് പിടികൂടിയത്. പ്രതി ഈ രീതിയില്‍ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. സൈബര്‍ ക്രൈം സി.ഐ കെ.പ്രേം സദന്‍, എസ്.ഐമാരായ പി.കെ അജിത്, ചെറിയാന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കുഞ്ഞികൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫീസര്‍ മനോജ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ലോണ്‍ ആപ്, ബിറ്റ് കോയിന്‍ നിക്ഷേപം തുടങ്ങിയവ സംബന്ധിച്ചുള്ള പരാതിയിന്മേല്‍ സൈബര്‍ ക്രൈം പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it